ഇടുക്കി: വർഷങ്ങളുടെ ഇടവേളക്ക് ശേഷം രാജകുമാരി പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ കിടത്തി ചികിത്സ പുനരാരംഭിച്ചു. ഐപി ബ്ലോക്കിന്‍റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടിസി ബിനു നിർവഹിച്ചു. നേരത്തെ മൂന്ന് തവണ ഐപി വിഭാഗം പുനരാരംഭിച്ചിരുന്നെങ്കിലും ജീവനക്കാരുടെ കുറവ് മൂലം പ്രവർത്തനം അവസാനിപ്പിക്കേണ്ടി വരികയായിരുന്നു. ഈ വർഷം ആശുപത്രിയെ കുടുംബആരോഗ്യകേന്ദ്രമായി ഉയർത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതിന് മുന്നോടിയായിട്ടാണ് കിടത്തി ചികിത്സ പുനരാരംഭിച്ചിരിക്കുന്നത്.
ഐപിയുടെ ഭാഗമായി നാല് ഡോക്‌ടർമാരുടെ സേവനം ഇനി മുതൽ ലഭ്യമാക്കും ആറ് സ്‌റ്റാഫ് നഴ്‌സുമാരുടെയും രണ്ട് ഫാർമസിസ്റ്റുമാരുടെയും തസ്തികകളിൽ ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. സ്ത്രീകൾക്കും പുരുഷൻമാർക്കും രണ്ട് വാർഡുകളിലായി അമ്പത് കിടക്കകളാണുള്ളത്.