ETV Bharat / state

ഇടുക്കിയിൽ സർവേയ്‌ക്കെത്തിയ സംഘത്തെ ബാങ്ക് ഉദ്യോഗസ്ഥർ തടഞ്ഞു

author img

By

Published : Feb 19, 2022, 1:08 PM IST

Updated : Feb 19, 2022, 1:47 PM IST

കെഎസ്ഇബി ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ പരിശോധന നടത്താൻ അനുവദിക്കില്ലെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി

പൊന്മുടി സര്‍വേ തടഞ്ഞു  രാജക്കാട് സഹകരണ ബാങ്ക് സര്‍വേ തടഞ്ഞു  ponmudi survey stopped  bank officials stop revenue team in idukki  rajakkad bank officials stop survey  കെഎസ്ഇബി ഭൂമി സര്‍വേ തടഞ്ഞു
പൊന്മുടിയിൽ കെഎസ്ഇബി പാട്ടത്തിന് നൽകിയ ഭൂമിയില്‍ സർവേക്കെത്തിയ സംഘത്തെ തടഞ്ഞ് ബാങ്ക് ഉദ്യോഗസ്ഥർ

ഇടുക്കി: പൊന്മുടിയിൽ സർവേയ്‌ക്കെത്തിയ സംഘത്തെ ബാങ്ക് ഉദ്യോഗസ്ഥർ തടഞ്ഞു. ഹൈഡൽ ടൂറിസത്തിനായി ഇടുക്കി പൊന്മുടിയിൽ പാട്ടത്തിനു നൽകിയ പുറമ്പോക്ക് ഭൂമിയിലാണ് സർവേ സംഘം പരിശോധനക്കെത്തിയത്. ഇവരെയാണ് ബാങ്ക് പ്രസിഡൻ്റ് വി.എ കുഞ്ഞുമോൻ്റെ നേതൃത്വത്തില്‍ തടഞ്ഞത്.

പൊൻമുടി ഡാമിനടുത്തുള്ള 21 ഏക്കർ‌ ഭൂമിയാണ് കെഎസ്ഇബി രാജക്കാട് സർവീസ് സഹകരണ ബാങ്കിന് ഹൈഡൽ ടൂറിസത്തിനായി പാട്ടത്തിന് നൽകിയത്. ഈ ഭൂമിയിൽ ആണ് പ്രാഥമിക സർവേ നടത്തിയത്. കെഎസ്ഇബി ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ പരിശോധന നടത്താൻ അനുവദിക്കില്ലെന്ന് ബാങ്ക് ഭരണസമിതി പറഞ്ഞു. തുടര്‍ന്ന് പരിശോധന നടത്താനാകാതെ റവന്യൂ സംഘം മടങ്ങി.

ബാങ്ക്, റവന്യൂ ഉദ്യോഗസ്ഥരുടെ പ്രതികരണം

പ്രാഥമിക പരിശോധന മാത്രമാണ് ഇപ്പോൾ നടത്തുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയെങ്കിലും പരിശോധനയെ ബാങ്ക് അധികൃതർ എതിർത്തു. ഉടുമ്പൻചോല തഹസിൽദാറെ റവന്യൂ ഉദ്യോഗസ്ഥര്‍ വിവരം അറിയിച്ചു. ദൈവദ്യുതി ബോർഡിനെ നിയമാനുസൃതം അറിയിച്ച് പരിശോധനയുമായി മുന്നോട്ട് പോകുമെന്ന് റവന്യു ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Also read: K Rail | കെ റെയില്‍; കുറ്റികള്‍ പിഴുതെറിയുമെന്ന് കെ.പി.സി.സി പ്രഖ്യാപിച്ചാല്‍ എറിഞ്ഞിരിക്കുമെന്ന് കെ സുധാകരന്‍

Last Updated : Feb 19, 2022, 1:47 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.