ETV Bharat / state

സംരക്ഷണഭിത്തി തകർന്നു: കൊച്ചി - ധനുഷ്കോടി ദേശീയപാത അപകടാവസ്ഥയിൽ - കൊച്ചി ധനുഷ്കോടി ദേശീയപാത അപകടാവസ്ഥയിൽ

കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ ഇടുക്കി നേര്യമംഗലത്തിന് സമീപം മൂന്നാം മൈലിലാണ് സംരക്ഷണഭിത്തി തകർന്നത്.

protective wall collapsed at idukki  kochi dhanushkodi national highway protective wall collapsed  idukki latest news  idukki local news  kochi dhanushkodi highway transportation  ഇടുക്കി വാർത്ത  കൊച്ചി ധനുഷ്കോടി ദേശീയപാത അപകടാവസ്ഥയിൽ  കനത്തമഴയിൽ സംരക്ഷണഭിത്തി തകർന്നു
സംരക്ഷണഭിത്തി തകർന്നു; കൊച്ചി - ധനുഷ്കോടി ദേശീയപാത അപകടാവസ്ഥയിൽ
author img

By

Published : Aug 5, 2022, 10:38 AM IST

ഇടുക്കി: കനത്ത മഴയെ തുടർന്ന് കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ റോഡിന്‍റെ സംരക്ഷണഭിത്തി തകർന്നു. നേര്യമംഗലത്തിന് സമീപം മൂന്നാം മൈലിലാണ് സംരക്ഷണഭിത്തി തകർന്നത്. അമ്പത് മീറ്റർ നീളത്തിലും 10 മീറ്ററോളം താഴ്‌ചയിലുമാണ് സംരക്ഷണ ഭിത്തി തകർന്നിട്ടുള്ളത്.

കുത്തി ഒഴുകിയ വെള്ളത്തിൽ സംരക്ഷണ ഭിത്തിയോടൊപ്പം റോഡിന്‍റെ വശത്തു നിന്നും വലിയ തോതിൽ മണ്ണും ഒലിച്ചു പോയിട്ടുണ്ട്. കോതമംഗലം എംഎൽഎ ആന്‍റണി ജോണിന്‍റെ നേതൃത്വത്തിൽ ജനപ്രതിനിധികളും ദേശീയപാത, റവന്യൂ ഉദ്യോഗസ്ഥരും സംരക്ഷണ ഭിത്തി തകർന്ന സ്ഥലം സന്ദർശിച്ചു. റോഡിന്‍റെ എതിർ വശത്ത് ഒരു മീറ്റർ മണ്ണ് മാറ്റി ഗതാഗതത്തിന് സൗകര്യം ഒരുക്കാൻ ജില്ല കലക്‌ടർ നിർദേശം നൽകി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.