ETV Bharat / state

എന്‍എസ്‌എസ് ക്യാമ്പില്‍ പെൺകുട്ടികൾ വസ്ത്രം മാറുമ്പോൾ ഒളിഞ്ഞുനോക്കി, അധ്യാപകന് എതിരെ പോക്‌സോ കേസ് - ഇടുക്കി പോക്‌സോ കേസ്

കഞ്ഞിക്കുഴിയില്‍ എന്‍എസ്എസ് ക്യാമ്പില്‍ പെണ്‍കുട്ടികള്‍ വസ്‌ത്രം മാറുമ്പോള്‍ ഒളിഞ്ഞുനോക്കുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്‌തുവെന്ന പരാതിയില്‍ അധ്യാപകന് എതിരെ പോക്‌സോ കേസ്. പത്തനംതിട്ട സ്വദേശി ഹരി ആര്‍ വിശ്വനാഥിനെതിരെയാണ് പൊലീസ് കേസെടുത്തത്.

pocso case against teacher  pocso case against teacher in idukki  idukki teacher pocso case  sexual assault on student in nss camp  വിദ്യാർഥിക്ക് നേരെ ലൈംഗികാതിക്രമം  അധ്യാപകനെതിരെ പോക്‌സോ കേസ്  ഇടുക്കി അധ്യാപകന്‍ പോക്‌സോ കേസ്  ഇടുക്കി ജില്ല വാര്‍ത്തകള്‍  ഇടുക്കി പോക്‌സോ കേസ്  എന്‍എസ്എസ് ക്യാമ്പില്‍ വിദ്യാർഥിക്ക് നേരെ ലൈംഗികാതിക്രമം
എന്‍എസ്‌എസ് ക്യാമ്പിനെത്തിയ വിദ്യാര്‍ഥിക്ക് നേരെ ലൈംഗികാതിക്രമം ; അധ്യാപകനെതിരെ പോക്‌സോ കേസ്
author img

By

Published : Aug 21, 2022, 8:41 AM IST

ഇടുക്കി: കഞ്ഞിക്കുഴിയില്‍ എന്‍എസ്എസ് ക്യാമ്പില്‍ പെണ്‍കുട്ടികള്‍ വസ്‌ത്രം മാറുമ്പോള്‍ ഒളിഞ്ഞുനോക്കുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്‌തുവെന്ന പരാതിയില്‍ അധ്യാപകന് എതിരെ പോക്‌സോ കേസ്. പത്തനംതിട്ട സ്വദേശി ഹരി ആര്‍ വിശ്വനാഥിനെതിരെയാണ് പൊലീസ് കേസെടുത്തത്.

പരാതിക്കാരിയുടെ സഹപാഠിയോട് പരാതി പിന്‍വലിക്കണമെന്ന് അധ്യാപകൻ ആവശ്യപ്പെടുന്നതിന്‍റെ ശബ്‌ദരേഖയും പുറത്ത് വന്നിരുന്നു. കേസ് നല്‍കിയാല്‍ തന്‍റെ ഭാവി പോകുമെന്നും അകത്ത് പോകുമെന്നും അധ്യാപകൻ പറയുന്നത് ശബ്‌ദരേഖയില്‍ വ്യക്തമാണ്. ഇതിന് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.

ആദ്യഘട്ടത്തില്‍ പരാതി നല്‍കാന്‍ വിദ്യാർഥി തയ്യാറായിരുന്നില്ല. പിന്നീട് സ്‌കൂള്‍ മാനേജ്‌മെന്‍റുമായി പൊലീസ് സംസാരിച്ചതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്. പെണ്‍കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ബിജെപി അനുകൂല അധ്യാപക സംഘടനയുടെ ജില്ല ഭാരവാഹിയാണ് ഹരി ആര്‍ വിശ്വനാഥ്.

Also read: ജാർഖണ്ഡുകാരിയായ കൗമാരക്കാരിയെ പീഡിപ്പിച്ചു, ബംഗാൾ സ്വദേശി മാഹി പൊലീസിന്‍റെ പിടിയില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.