ETV Bharat / state

പെരിയവര പാലത്തിലൂടെയുള്ള ഗതാഗതം; നാളെ വരെ പൂര്‍ണ നിയന്ത്രണം - കേരത്തിൽ കനത്ത മഴ

പാലത്തിന് സമീപത്ത് മണ്ണ് ഇടിഞ്ഞതിനെ തുടര്‍ന്ന് ഭാഗികമായി നിയന്ത്രണം ഏര്‍പ്പെടുത്തിയ ഗതാഗതം വ്യാഴാഴ്‌ച മുതല്‍ പൂര്‍ണ്ണമായും നിരോധിച്ചു.

പെരിയവര പാലത്തിലൂടെയുള്ള ഗതാഗതത്തിന് നാളെ വരെ പൂര്‍ണ നിയന്ത്രണം
author img

By

Published : Aug 23, 2019, 7:00 PM IST

Updated : Aug 23, 2019, 7:22 PM IST

ഇടുക്കി: കാലവര്‍ഷത്തില്‍ തകര്‍ന്ന ദേവികുളം പെരിയവര പാലത്തിലൂടെയുള്ള ഗതാഗതത്തിന് നാളെ വരെ പൂര്‍ണ നിയന്ത്രണം. പാലം ബലപ്പെടുത്തുന്ന ജോലികള്‍ പുരോഗമിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. മഴക്കെടുതിക്ക് ശേഷം അറ്റകുറ്റപ്പണികള്‍ നടത്തി പാലം ഗതാഗതത്തിനായി തുറന്ന് കൊടുത്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പാലത്തിന് സമീപത്തെ മണ്ണ് ഇടിഞ്ഞുവീണു. തുടര്‍ന്ന് ഗതാഗതം ഭാഗമികമായി നിയന്ത്രിച്ചിരുന്നു. ഇതിന് ശേഷം വ്യാഴാഴ്‌ച വൈകിട്ട് മുതല്‍ ഗതാഗതം പൂര്‍ണമായും നിരോധിച്ചു.

താല്‍ക്കാലിക പാലത്തിന് സമീപത്തായി പുതിയ പാലത്തിന്‍റെ നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. നിര്‍മ്മാണ ജോലികള്‍ അടുത്ത ജനുവരിയോടെ പൂര്‍ത്തിയാകുമെന്ന് ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ പറഞ്ഞു. താല്‍ക്കാലിക പാലത്തിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുന്ന സാഹചര്യം കണക്കിലെടുത്ത് പെരിയവരയില്‍ ബെയ്‌ലി പാലം നിര്‍മ്മിക്കുന്നത് സംബന്ധിച്ച് ദേവികുളം സബ്‌ കലക്‌ടര്‍ രേണു രാജ് കഴിഞ്ഞ ദിവസം സര്‍ക്കാരിനോട് അനുമതി തേടിയിരുന്നു.

പെരിയവര പാലത്തിലൂടെയുള്ള ഗതാഗതം; നാളെ വരെ പൂര്‍ണ നിയന്ത്രണം

Intro:കാലവര്‍ഷത്തില്‍ തകര്‍ന്ന പെരിയവരപാലത്തിലൂടെയുള്ള ഗതാഗതത്തിന് നാളെ വരെ പൂര്‍ണ്ണ നിയന്ത്രണം.Body:പാലം ബലപ്പെടുത്തുന്ന ജോലികള്‍ പുരോഗമിക്കുന്നതിന്റെ ഭാഗമായാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
മഴക്കെടുതിക്ക് ശേഷം അറ്റകുറ്റപ്പണികള്‍ നടത്തി പാലം ഗതാഗതത്തിനായി പൂര്‍ണ്ണ തോതില്‍ തുറന്നു നല്‍കിയിരുന്നു.എന്നാല്‍ കഴിഞ്ഞ ദിവസം പാലത്തിന് സമീപത്ത് പാതയോരം ഇടിഞ്ഞതോടെ ഗതാഗതത്തിന് ഭാഗീക നിയന്ത്രണം ഏര്‍പ്പെടുത്തി.ഇതിനു ശേഷമാണ് വ്യാഴാഴിച്ച വൈകിട്ടു മുതല്‍ ഗതാഗതത്തിന് പൂര്‍ണ്ണ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.താല്‍ക്കാലിക പാലത്തിന് സമീപത്തായി പുതിയ പാലത്തിന്റെയും നിര്‍മ്മാണ ജോലികള്‍ നടന്നു വരുന്നുണ്ട്.നിര്‍മ്മാണ ജോലികള്‍ അടുത്ത ജനുവരിയോടെ പൂര്‍ത്തീകരിക്കപ്പെടുമെന്ന് ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ പറഞ്ഞു.

ബൈറ്റ്

എസ് രാജേന്ദ്രൻ

ദേവികുളം എം എൽ എConclusion:താല്‍ക്കാലിക പാലത്തിലൂടെയുള്ള ഗാതഗതത്തിന് ഇടക്കിടെ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുന്ന സാഹചര്യം കണക്കിലെടുത്ത്് പെരിയവരയില്‍ ബെയിലി പാലം നിര്‍മ്മിക്കുന്ന കാര്യത്തില്‍ ദേവികുളം സബ്കളക്ടര്‍ രേണു രാജ് കഴിഞ്ഞ ദിവസം സര്‍ക്കാരിനോടനുമതി തേടിയിരുന്നു.തുലമഴയോടനുബന്ധിച്ച് കന്നിമലയാറ്റില്‍ വീണ്ടും ഒഴുക്ക് വര്‍ധിക്കാനുള്ള സാഹചര്യം കണക്കിലെടുത്ത് ഗതിമാറിയൊഴുകിയ പുഴ പൂര്‍വ്വസ്ഥിതിയിലാക്കുന്ന ജോലികള്‍ കഴിഞ്ഞ ദിവസം നടന്നു.

അഖിൽ വി ആർ
ദേവികുളം
Last Updated : Aug 23, 2019, 7:22 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.