ETV Bharat / state

നീണ്ട ഇടവേളക്ക് ശേഷം കുരുമുളകിന് വില ഉയരുന്നു

author img

By

Published : Nov 13, 2021, 10:35 PM IST

ലോക് ഡൗൺ കാലത്ത് ആഭ്യന്തര വിപണിയിൽ ആവശ്യക്കാർ ഇല്ലാതായതോടെ കിലോയ്ക്ക് 250 മുതൽ 270 രൂപ വരെയായിരുന്നു വില.

pepper price  pepper  idukki local news  കുരുമുളകിന് വില ഉയരുന്നു  കുരുമുളക്
നീണ്ട ഇടവേളക്ക് ശേഷം കുരുമുളകിന് വില ഉയരുന്നു

ഇടുക്കി: നീണ്ട ഇടവേളക്ക് ശേഷം കുരുമുളകിന് വില ഉയരുന്നു. രണ്ട് മാസം കൊണ്ട് ഒരു കിലോ കുരുമുളകിന് 70 രൂപയാണ് കൂടിയത്. വില ഉയരുന്നുണ്ടെങ്കിലും ഇത്തവണ ഉത്പാദനം കുത്തനെ കുറഞ്ഞത് കർഷകകർക്ക് തിരിച്ചടിയാണ്. ഒരു കിലോ കുരുമുളകിന് 480 രൂപയാണ് ഇപ്പോഴത്തെ വില.

ഏറെക്കാലമായി തുടരുന്ന വിലയിടിവ് മൂലം ഇടുക്കിയിലെ പല കർഷകരും കുരുമുളക് കൃഷിയിൽ നിന്നും പിന്മാറിയിരുന്നു. ലോക് ഡൗൺ കാലത്ത് ആഭ്യന്തര വിപണിയിൽ ആവശ്യക്കാർ ഇല്ലാതായതോടെ കിലോയ്ക്ക് 250 മുതൽ 270 രൂപ വരെയായിരുന്നു വില. എന്നാൽ ഒരു വർഷത്തിന് ശേഷം വില 480 രൂപ വരെയെത്തിയത് കർഷകർക്ക് ആശ്വാസമാണ്.

മുമ്പ് ഏലത്തിന് വില കുതിച്ചുയർന്നപ്പോൾ പലരും കുരുമുളക് കൃഷി പൂർണമായും ഉപേക്ഷിച്ചിരുന്നു. ഇതോടെ ഉത്പാദനം കുത്തനെയിടിഞ്ഞു. കാലാവസ്ഥാമാറ്റവും കൃഷിക്ക് തിരിച്ചടിയായി. കുരുമുളകിന് വിലവര്‍ധനവുണ്ടായെങ്കിലും ഉത്പാദനം കുറഞ്ഞതിനാല്‍ ഇതിന്‍റെ ഗുണം കാര്യമായി ലഭിക്കില്ലെന്നാണ് കർഷകർ പറയുന്നത്.

also read: പോക്സോ കേസ് അന്വേഷിക്കാനെത്തിയ വ്യാജ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌പി അറസ്റ്റിൽ

അഞ്ച് വർഷം മുൻപ് കുരുമുളകിന് കിലോയ്ക്ക് 700 രൂപവരെ വില കിട്ടിയിരുന്നു. പിന്നീട് ഇറക്കുമതി കൂടിയതോടെ അപ്രതീക്ഷിതമായിരുന്നു വിലയിടിഞ്ഞു. ഇതോടെയാണ് കർഷകരും വ്യാപാരികളും ഒരുപോലെ കുരുമുളകിനെ കൈവിട്ടത്. ഇപ്പോഴത്തെ സാഹചര്യത്തിൽ കുരുമുളക് വില ഇനിയും ഉയരുമെന്ന പ്രതീക്ഷയിലാണ് കർഷകർ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.