ETV Bharat / state

കൃഷിവകുപ്പിന്‍റെ കന്നികൃഷിയില്‍ വിളഞ്ഞത് ബീൻസ് - ആദ്യഘട്ടത്തിൽ വിളഞ്ഞത് ഒന്നാന്തരം ബീൻസ്

കേരള കാർഷിക സർവ്വകലാശാലയുടെ കൃഷിരീതിയിലാണ് ഇവിടെ കൃഷി വിളകൾ നട്ട് പരിപാലിച്ചത്. ജൈവ കൃഷി രീതിയിലൂടെ ബീൻസ് കൃഷിയിൽ 44 % അധിക വിളവ് ലഭിച്ചതായി അധികൃതർ പറഞ്ഞു

Organic farming method by Department of Agriculture in senpathi  Organic farming in senpathi idukki  സേനാപതിയിൽ ജൈവകൃഷി  ആദ്യഘട്ടത്തിൽ വിളഞ്ഞത് ഒന്നാന്തരം ബീൻസ്  ബീൻസ് വിളയിച്ച് സേനാപതിയിലെ കൃഷി വകുപ്പ്
ജൈവകൃഷി രീതയുമായി സേനാപതിയിലെ കൃഷി വകുപ്പ്; ആദ്യഘട്ടത്തിൽ വിളഞ്ഞത് ഒന്നാന്തരം ബീൻസ്
author img

By

Published : Jul 30, 2021, 6:04 PM IST

Updated : Jul 30, 2021, 10:57 PM IST

ഇടുക്കി: ജൈവ വൈവിധ്യത്തിനും മണ്ണിനും അനിയോജ്യമായ രീതിയിൽ കൃഷിത്തോട്ടം ഒരുക്കി കൃഷിവകുപ്പ്. ഇടുക്കി സേനാപതി പഞ്ചായത്തിലാണ് ഈ ജൈവ കൃഷിത്തോട്ടം. 'സുഭിഷം സുരക്ഷിതം' പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ജൈവ കൃഷിയിൽ ആദ്യം 100 മേനി വിളഞ്ഞത് ബീന്‍സാണ്.

കേരള കാർഷിക സർവകലാശാലയുടെ കൃഷിരീതിയിലാണ് ഇവിടെ ബീൻസ് നട്ട് പരിപാലിച്ചത്. ജൈവ കൃഷി രീതിയിലൂടെ ബീൻസ് കൃഷിയിൽ 44 % അധിക വിളവ് ലഭിച്ചു. കാർഷിക സർവകലാശാലയുടെ ഘന ജീവാമൃതം, ജീവാമൃതം, ബീജാമൃതം പഞ്ചഗവ്യം, എന്നീ രീതികളിലാണ് കൃഷി നടന്ന്. കൃഷിവകുപ്പിന്‍റേയും കാര്‍ഷിക വികസന കര്‍മ്മസേനയുടേയും നേതൃത്വത്തിലായിരുന്നു കൃഷി.

കൃഷിവകുപ്പിന്‍റെ കന്നികൃഷിയില്‍ വിളഞ്ഞത് ബീൻസ്

ഈ കൃഷിരീതി കർഷകരിലേക്ക് എത്തിക്കാൻ സേനാപതി പഞ്ചായത്തില്‍ രണ്ട് പ്രദര്‍ശന തോട്ടങ്ങള്‍ ഒരുക്കിട്ടുണ്ട്. മികച്ച വിളവും കുറഞ്ഞ പരിപാലന ചിലവും ഈ കൃഷി രീതിയുടെ നേട്ടങ്ങളാണ്. ആദ്യ ഘട്ടം വിജയം കണ്ടതോടെ രണ്ടാംഘട്ടത്തിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് കൃഷി വകുപ്പ്. നൂറ് ഹെക്ടര്‍ സ്ഥലത്ത് കൃഷി വ്യാപിപ്പിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

പുതിയ കൃഷി രീതിക്ക് ആവശ്യമായ വള കൂട്ടുകളും ജൈവ കീടനാശിനികളും കർഷകർക്ക് കൃഷി വകുപ്പ് നൽകും. കൃഷിലൂടെ ഉത്പാദിപ്പിക്കുന്ന വിളകൾ പഞ്ചായത്ത് തലത്തിൽ സംഭരിക്കും. ശേഷം ഇക്കോ ഷോപ്പ്, ആഴ്ചച്ചന്ത തുടങ്ങിയവ വഴി വിതരണം നടത്തുമെന്നും കൃഷി ഓഫീസർ ബെറ്റ്സി മെറീന ജോണ്‍ പറഞ്ഞു. വിഷരഹിതമായ പച്ചക്കറി ഉല്‍പ്പാദിപ്പിക്കുന്നതിനൊപ്പം വിപണി സാധ്യതയും ഉറപ്പാക്കിലാണ് പദ്ധതിയുടെ ഉദ്ദേശം.

Also read: 84 ഇനം കാർഷിക വിഭവങ്ങൾ ഒരേക്കറില്‍, മണ്ണില്‍ പൊന്നു വിളയിച്ച് ജ്യോതി

Last Updated : Jul 30, 2021, 10:57 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.