ETV Bharat / state

കട്ടപ്പന നഗരസഭ നടപ്പിലാക്കുന്ന അജൈവ മാലിന്യ സംസ്കരണ പദ്ധതിക്കെതിരെ പ്രതിപക്ഷം രംഗത്ത് - അജൈവ മാലിന്യ സംസ്കരണ പദ്ധതി

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കപ്പെടുമെന്നും സർക്കാർ പദ്ധതി നഗരസഭയുടേതാക്കി മാറ്റാനുള്ള ശ്രമമാണ് ഇതിലൂടെ ചെയർമാൻ നടത്തുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു

ഇടുക്കി  നഗരസഭ  non -organic waste management project  കട്ടപ്പന  അജൈവ മാലിന്യ സംസ്കരണ പദ്ധതി  പദ്ധതിക്കെതിരെ പ്രതിപക്ഷം
കട്ടപ്പന നഗരസഭ നടപ്പിലാക്കുന്ന അജൈവ മാലിന്യ സംസ്കരണ പദ്ധതിക്കെതിരെ പ്രതിപക്ഷം രംഗത്ത്
author img

By

Published : May 13, 2020, 6:07 PM IST

Updated : May 13, 2020, 6:57 PM IST

ഇടുക്കി: കട്ടപ്പന നഗരസഭ നടപ്പിലാക്കുന്ന അജൈവ മാലിന്യ സംസ്കരണ പദ്ധതിക്കെതിരെ പ്രതിപക്ഷം രംഗത്ത്. സംസ്ഥാന സർക്കാരിന്‍റെ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് മാലിന്യ സംസ്കരണ പദ്ധതി കട്ടപ്പന നഗരസഭ നടപ്പിലാക്കുന്നത്. എന്നാൽ ഈ പദ്ധതിമൂലം കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കപ്പെടുമെന്നും സർക്കാർ പദ്ധതി നഗരസഭയുടേതാക്കി മാറ്റാനുള്ള ശ്രമമാണ് ഇതിലൂടെ ചെയർമാൻ നടത്തുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു. ഈ പദ്ധതിയുട ഭാഗമായി വ്യാഴാഴ്ച മുതൽ നഗരസഭയുടെ 34 വാർഡുകളിൽ നിന്നും അജൈവ മാലിന്യങ്ങൾ ശേഖരിക്കുകയാണ്. നോർത്ത് ആർമ്‌സ് എന്ന കമ്പനിയാണ് പദ്ധതി ഏറ്റെടുത്ത് നടപ്പിലാക്കുന്നത്. എന്നാൽ മാലിന്യങ്ങൾ ശേഖരിക്കുന്നതിൽ കൊവിഡ് ഭീതിയും കൂടി കണക്കിലെടുത്ത് സ്വീകരിക്കേണ്ട സുരക്ഷ സംവിധാനങ്ങൾ സ്വീകരിച്ചിട്ടില്ല എന്ന് പ്രതിപക്ഷം പറയുന്നു. എന്നാൽ ഈ ആരോപണങ്ങളെല്ലാം നഗരസഭാ ചെയർമാൻ ജോയി വെട്ടിക്കുഴി നിഷേധിച്ചു.

Last Updated : May 13, 2020, 6:57 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.