ഇടുക്കി: കൊവിഡുമായി ബന്ധപ്പെട്ടുള്ള ആശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓണത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷ്യ വിതരണ കിറ്റ് ഇന്ന് മുതല്‍ ആരംഭിക്കും. ആദ്യ ഘട്ടത്തില്‍ അന്ത്യോദയ (മഞ്ഞ കാര്‍ഡുകള്‍ക്ക്) വിഭാഗത്തിലുള്ളവര്‍ക്കാണ് നല്‍കുന്നത് (ഓഗസ്റ്റ് 13, 14, 16 തീയതികളില്‍). മുന്‍ഗണനാ വിഭാഗങ്ങള്‍ക്കുള്ള (പിങ്ക് കാര്‍ഡുകള്‍) കിറ്റ് ഓഗസ്റ്റ് 19, 20, 21, 22 തീയതികളില്‍ വിതരണം ചെയ്യും. തുടര്‍ന്ന് നീല, വെള്ള കാര്‍ഡുകള്‍ക്കുള്ള കിറ്റുകളുടെ വിതരണവും നടത്തും. ജില്ലയില്‍ 33,972 അന്ത്യോദയ കാര്‍ഡുകളും 1,25,655 മുന്‍ഗണനാ കാര്‍ഡുകളും 70,230 മുന്‍ഗണനേതര സബ്‌സിഡി കാര്‍ഡുകളും 73,691 നോണ്‍ സബ്‌സിഡി കാര്‍ഡുകളുമാണുള്ളത്. സപ്ലൈകോ വിവിധ കേന്ദ്രങ്ങളില്‍ പാക്ക് ചെയ്യുന്ന കിറ്റുകള്‍ റേഷന്‍ കടയില്‍ എത്തിച്ചാണ് വിതരണം ചെയ്യുന്നത്. റേഷന്‍ കാര്‍ഡുടമകള്‍ ജൂലൈ മാസത്തില്‍ ഏത് കടയില്‍ നിന്നാണോ റേഷന്‍ വാങ്ങിയത് പ്രസ്തുത കടയില്‍ നിന്നും ഓണക്കിറ്റുകള്‍ വിതരണം ചെയ്യും. കൂടാതെ റേഷന്‍ കടകളില്‍ നിന്നും കുറഞ്ഞ അളവില്‍ ധാന്യം ലഭിച്ചുവന്നിരുന്ന മുന്‍ഗണനേതര കാര്‍ഡുകള്‍ക്ക് 15 രൂപ നിരക്കില്‍ കാര്‍ഡ് ഒന്നിന് 10 കിലോഗ്രാം സ്പെഷ്യല്‍ അരിയുടെ വിതരണവും ഇന്ന് മുതല്‍ ആരംഭിക്കും.
ഓണക്കിറ്റ് വിതരണം ഇന്ന് മുതല്‍ - കൊവിഡ് വാര്‍ത്തകള്‍
ആദ്യ ഘട്ടത്തില്‍ അന്ത്യോദയ (മഞ്ഞ കാര്‍ഡുകള്‍ക്ക്) വിഭാഗത്തിലുള്ളവര്‍ക്കാണ് കിറ്റ് നല്‍കുന്നത്