ഇടുക്കി: പ്രകൃതി ക്ഷോഭത്തിൽ നാശനഷ്ടം സംഭവിച്ച പ്രദേശങ്ങളിൽ നിയുക്ത മന്ത്രി റോഷി അഗസ്റ്റിൻ സന്ദർശനം നടത്തി. കാൽവരിമൗണ്ട് പത്താം മയിൽ കാഞ്ചിയാർ മേഖലകളിലാണ് റോഷി സന്ദർശനം നടത്തിയത്.
ALSO READ: കൊവിഡ്, മഴ...പിന്നാലെ കാട്ടാന ശല്യവും; പൊറുതിമുട്ടി സൂര്യനെല്ലി
കാഞ്ചിയാർ, കട്ടപ്പന, കാൽവരി മൗണ്ട്, കൂട്ടക്കല്ല്, തങ്കമണി, കാമാക്ഷി എന്നിവിടങ്ങളിലെ പ്രളയദുരിത മേഖലകളിലാണ് റോഷി അഗസ്റ്റിൻ സന്ദർശനം നടത്തിയത്. കാൽവരി മൗണ്ടിൽ തകർന്ന എൽ.പി സ്കൂളും റോഷി സന്ദർശിച്ചു.
112 വീടുകൾക്കാണ് കാമാക്ഷി പഞ്ചായത്തിൽ മാത്രം കേടുപാടുകൾ സംഭവിച്ചത്. ഏലം, ജാതി, വാഴ കൃഷികളാണ് കൂടുതലും നശിച്ചത്. സ്കൂൾ പുനരുദ്ധാരണത്തിന് ആവശ്യമായ സഹായം ചെയ്യും. വീടും കൃഷിയും നഷ്ട പെട്ടവർക്ക് ഉടൻ സഹായമെത്തിക്കുമെന്നും റോഷി അഗസ്റ്റിൻ വ്യക്തമാക്കി.