ഇടുക്കി:പ്രളയത്തിൽ വീട് തകർന്ന ജയരാജിന് പുതിയ വീട് നിർമിച്ചു നൽകി ഗാന്ധി സ്റ്റഡി സെന്‍റർ. 2018 ൽ പെരുങ്കാലായിൽ ഉണ്ടായ ഉരുൾ പൊട്ടലിൽ ജയരാജിന്‍റെ ഭാര്യയും മകളും ഭാര്യയുടെ മാതാവും പിതാവും മരണപെട്ടിരുന്നു. മകൻ ദേവനന്ദൻ മാത്രമാണ് രക്ഷപ്പെട്ടത്.
മണിയാറൻ കുടിയിൽ നിർമ്മിച്ച പുതിയ വീടിന്‍റെ താക്കോൽ ദാനം ഗാന്ധി സ്റ്റഡി സെന്‍റർ വൈസ് ചെയർമാൻ അപ്പു ജോൺ ജോസഫ് നിർവഹിച്ചു. മുൻ എംഎൽഎ മാത്യു സ്റ്റീഫൻ, ജില്ലാ പഞ്ചായത്തംഗം എം ജെ ജേക്കബ്, നോബിൾ ജോസഫ്, ജോയി കൊച്ചു കരോട്ട്,വർഗീസ് വെട്ടിയാങ്കൽ, സിനു വാലുമ്മേൽ , ഉദീഷ് ഫ്രാൻസീസ്, വാർഡ് മെമ്പർ ഏലിയാമ്മാ ജോയി പഞ്ചായത്തംഗങ്ങളായ വിൻസന്‍റ് വള്ളാടിയിൽ, കുട്ടായി കെ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.