ഇടുക്കി: മൂന്നാറുമായി ചേര്‍ന്ന് കിടക്കുന്ന തോട്ടം മേഖലകളില്‍ മൊബൈല്‍ കവറേജിന്‍റെ അപര്യാപ്തത ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതി. അത്യാവശ്യ ഘട്ടങ്ങളില്‍ വിവരങ്ങള്‍ കൈമാറാന്‍ സാധിക്കില്ലെന്നതിനൊപ്പം സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഓണ്‍ലൈന്‍ പഠന പദ്ധതി വേണ്ടവിധം ഫലപ്രദമായി കുട്ടികളിലേക്കെത്താതിരിക്കുന്നതിനും മൊബൈല്‍ കവറേജിന്‍റെ ലഭ്യത കുറവ് കാരണമാകുന്നു.
വീടിനു പുറത്തിറങ്ങി കവറേജ് അന്വേഷിക്കണമെങ്കില്‍ കാട്ടാനകളെ ഭയക്കണമെന്നും കുട്ടികള്‍ പറയുന്നു. ക്ലാസുകള്‍ ഓണ്‍ലൈനായതോടെ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. മൂന്നാര്‍ ടൗണിലേതിനു സമാനമായ രീതിയില്‍ സ്വകാര്യ മൊബൈല്‍ ഫോണ്‍ കമ്പനികളുടെ കവറേജ് തോട്ടം മേഖലകളിലേക്ക് കൂടി വ്യാപിപ്പിച്ചാല്‍ നിലവിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം ശാശ്വത പരിഹാരമാകുമെന്നാണ് പ്രദേശവാസികള്‍ അഭിപ്രായപ്പെടുന്നത്.