ETV Bharat / state

കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് പുത്തന്‍ വിപണിയുമായി നെടുങ്കണ്ടം

വിവിധ മേഖലകളില്‍ ആരംഭിയ്ക്കുന്ന കാര്‍ഷിക മാര്‍ക്കറ്റുകള്‍ മുഖേനയാണ് ഉല്‍പ്പന്നങ്ങള്‍ സംഭരിയ്ക്കുക. കര്‍ഷക കൂട്ടായ്മകളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിയ്ക്കുന്ന സംഘങ്ങള്‍ക്കായിരിക്കും ഇവയുടെ നടത്തിപ്പ് ചുമതല.

Nedunkandam Block Panchayat with a new project to prepare the market for the farmers  Nedunkandam Block Panchayat  new projec  farmers  market  കര്‍ഷകര്‍ക്ക് വിപണി ഒരുക്കാന്‍ പുത്തന്‍ പദ്ധതിയുമായി നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത്  നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത്  കര്‍ഷകര്‍  വിപണി  കാര്‍ഷിക മാര്‍ക്കറ്റുകള്‍  കര്‍ഷക കൂട്ടായ്മ  ബ്ലോക്ക് ഫെഡറേറ്റഡ് മാര്‍ക്കറ്റ്
കര്‍ഷകര്‍ക്ക് വിപണി ഒരുക്കാന്‍ പുത്തന്‍ പദ്ധതിയുമായി നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത്
author img

By

Published : Nov 3, 2020, 5:32 PM IST

Updated : Nov 3, 2020, 6:01 PM IST

ഇടുക്കി: ഗ്രാമീണ മേഖലയില്‍ ഉത്പാദിപ്പിയ്ക്കുന്ന കാര്‍ഷിക ഉത്പന്നങ്ങള്‍ സംഭരിച്ച് വിപണി ഒരുക്കുന്നതിനായി പുതിയ പദ്ധതിയുമായി നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത്. വിവിധ മേഖലകളില്‍ ആരംഭിയ്ക്കുന്ന കാര്‍ഷിക മാര്‍ക്കറ്റുകള്‍ മുഖേനയാണ് ഉല്‍പ്പന്നങ്ങള്‍ സംഭരിയ്ക്കുക. കര്‍ഷക കൂട്ടായ്മകളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിയ്ക്കുന്ന സംഘങ്ങള്‍ക്കായിരിക്കും ഇവയുടെ നടത്തിപ്പ് ചുമതല.

പ്രാദേശികമായി ഇവിടെ വില്‍പന നടത്തുകയും അധികമായി വരുന്ന സാധനങ്ങള്‍ നെടുങ്കണ്ടത്തെ ബ്ലോക്ക് ഫെഡറേറ്റഡ് മാര്‍ക്കറ്റില്‍ എത്തിയ്ക്കുകയും ചെയ്യും. നിലവില്‍ ഫെഡറേറ്റഡ് മാര്‍ക്കറ്റ് കാര്യക്ഷമമായാണ് നടക്കുന്നത്. ഗ്രാമീണ മേഖലകളിലെ സംഭരണം കൂടുതല്‍ വ്യാപകമാക്കുന്നതോടെ കര്‍ഷകര്‍ക്ക് മികച്ച വില ലഭ്യമാക്കാനാവുമെന്നാണ് പ്രതീക്ഷ.

കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് പുത്തന്‍ വിപണിയുമായി നെടുങ്കണ്ടം
കുഴിക്കണ്ടം, പ്രകാശ് ഗ്രാം എന്നിവിടങ്ങളില്‍ നിര്‍മിച്ച കാര്‍ഷിക മാര്‍ക്കറ്റുകളുടെ ഉദ്ഘാടനം നടന്നു. 14 ലക്ഷം രൂപ മുടക്കിയാണ് കുഴിക്കണ്ടത്ത് മാര്‍ക്കറ്റ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. പ്രകാശ് ഗ്രാമില്‍ രണ്ട് ഘട്ടമായി 22 ലക്ഷത്തോളം രൂപ ചെലവഴിച്ചു. തുടര്‍ നിര്‍മാണത്തിനായി അഞ്ച് ലക്ഷം രൂപ കൂടി അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

Last Updated : Nov 3, 2020, 6:01 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.