ETV Bharat / state

നെടുങ്കണ്ടം പഞ്ചായത്ത് സെക്രട്ടറിയുടെ വിവാദ ഉത്തരവ് പിൻവലിച്ചു - Nedumkandam panchayat secretary's controversial order

നെടുങ്കണ്ടം പഞ്ചായത്ത് സെക്രട്ടറി ഇന്നലെ ഇറക്കിയ ഉത്തരവാണ് കലക്‌ടറുടെ നിർദേശ പ്രകാരം പിൻവലിച്ചത്.

നെടുങ്കണ്ടം പഞ്ചായത്ത് സെക്രട്ടറിയുടെ വിവാദ ഉത്തരവ്  നെടുങ്കണ്ടം പഞ്ചായത്ത് സെക്രട്ടറി  നെടുങ്കണ്ടം പഞ്ചായത്ത് സെക്രട്ടറി വിവാദ ഉത്തരവ്  Nedumkandam panchayat secretary's controversial order cancel  Nedumkandam panchayat secretary  Nedumkandam panchayat secretary's controversial order  Nedumkandam
നെടുങ്കണ്ടം പഞ്ചായത്ത് സെക്രട്ടറിയുടെ വിവാദ ഉത്തരവ്
author img

By

Published : May 14, 2021, 12:53 PM IST

Updated : May 14, 2021, 1:24 PM IST

ഇടുക്കി: കണ്ടെയ്‌ൻമെന്‍റ് സോണിൽ വളം, കീടനാശിനി, കൃഷി അനുബന്ധ വസ്‌തുക്കൾ വിൽക്കുന്ന കടകൾ തുറന്നു പ്രവർത്തിപ്പിക്കാൻ അനുമതി നൽകിയ പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവ് വിവാദത്തിലായതിനെ തുടർന്ന് പിൻവലിച്ചു. നെടുങ്കണ്ടം പഞ്ചായത്ത് സെക്രട്ടറി എ.വി അജികുമാർ ഇന്നലെ ഇറക്കിയ ഉത്തരവാണ് കലക്‌ടറുടെ നിർദേശ പ്രകാരം പിൻവലിച്ചത്.

നെടുങ്കണ്ടം പഞ്ചായത്ത് സെക്രട്ടറിയുടെ വിവാദ ഉത്തരവ്

ഇന്നലെ വൈകിട്ടോടെയാണ് പഞ്ചായത്ത് സെക്രട്ടറി ഉത്തരവ് ഇറക്കിയത്. എന്നാൽ കലക്‌ടറുടെ അനുമതി ഇല്ലാതെയാണ് ഉത്തരവ് ഇറക്കിയതെന്ന് കണ്ടെത്തുകയും സംഭവത്തെ കുറിച്ച് കലക്‌ടർ ഉടുമ്പൻചോല തഹസിൽദാരോട് റിപ്പോർട്ട് തേടുകയും ചെയ്‌തു. തുടർന്ന് സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെടുകയും ഉത്തരവ് പിൻവലിക്കാൻ നിർദേശം നൽകുകയുമായിരുന്നു.

കണ്ടെയ്‌ൻമെന്‍റ് സോണിൽ ഏതെങ്കിലും തരത്തിലുള്ള ഇളവുകൾ കലക്‌ടറുടെ നിർദേശ പ്രകാരം മാത്രമേ നടപ്പിൽ വരുത്താൻ സാധിക്കൂ എന്നിരിക്കെയായിരുന്നു സെക്രട്ടറിയുടെ വിവാദ ഉത്തരവ്.

Last Updated : May 14, 2021, 1:24 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.