ഇടുക്കി: ഉടുമ്പന്‍ചോലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.എം മണിയുടെ മണ്ഡല പര്യടനം പൂര്‍ത്തിയായി. നെടുങ്കണ്ടത്ത് ബൈക്ക് റാലിയുടെ അകമ്പടിയോടെയാണ് സ്വീകരണ പരിപാടികള്‍ പൂര്‍ത്തീകരിച്ചത്. മണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളിലും വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥിയ്ക്ക് ആവേശോജ്വലമായ സ്വീകരണം ലഭിച്ചു. നെടുങ്കണ്ടത്ത് രണ്ട് ദിവസങ്ങളിലായാണ് സ്വീകരണ പരിപാടികള്‍ സംഘടിപ്പിച്ചത്. സമാപനത്തോടനുബന്ധിച്ച് ബസ് സ്റ്റാന്‍റ് പരിസരത്ത് നിന്ന് കിഴക്കേ കവലയിലേയ്ക്ക് ബൈക്ക് റാലി നടന്നു. അടുത്ത ഘട്ടമായി മണ്ഡലത്തിലെ വ്യക്തികളെ നേരിട്ട് കണ്ടും സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചും വോട്ട് ഉറപ്പിയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് സ്ഥാനാര്‍ഥി.
എം.എം മണിയുടെ മണ്ഡല പര്യടനം പൂര്‍ത്തിയായി - ഇട
സമാപനത്തോടനുബന്ധിച്ച് ബസ് സ്റ്റാന്‍റ് പരിസരത്ത് നിന്ന് കിഴക്കേ കവലയിലേയ്ക്ക് ബൈക്ക് റാലി നടന്നു