ETV Bharat / state

മൂന്നാർ ടൗണിൽ ഫ്ലൈഓവർ നിർമ്മിക്കുന്ന കാര്യം ആലോചനയിൽ; മന്ത്രി എംഎം മണി - വൈദ്യുതി വകുപ്പ് മന്ത്രി

മൂന്നാർ ടൗണിൽ ഫ്ലൈഓവർ നിർമ്മിച്ചാൽ ടൗണിലെ തിരക്ക് കുറക്കാൻ സാധിക്കും. ഫ്ലൈഓവർ നിർമ്മിച്ചാൽ ആവശ്യമുള്ളവർക്ക് മാത്രം മൂന്നാർ ടൗണിൽ ഇറങ്ങിയാൽ മതിയാകും. ശേഷിക്കുന്നവർക്ക് തിരക്കിൽപ്പെടാതെ മറ്റിടങ്ങളിലേക്ക് കടന്ന് പോകാനാകുമെന്നും മന്ത്രി പറഞ്ഞു

idukki  mm mani  munnar  town  flyover  മൂന്നാർ ടൗൺ  വൈദ്യുതി വകുപ്പ് മന്ത്രി  ഫ്ലൈഓവർ
മൂന്നാർ ടൗണിൽ ഫ്ലൈഓവർ നിർമ്മിക്കുന്ന കാര്യം ആലോചനയിൽ; മന്ത്രി എംഎം മണി
author img

By

Published : Sep 21, 2020, 1:11 AM IST

ഇടുക്കി: മൂന്നാർ ടൗണിൽ ഫ്ലൈഓവർ നിർമ്മിക്കുന്ന കാര്യം ആലോചനയിലെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി. പഴയ മൂന്നാർ വർക് ഷോപ്പ് ക്ലബ്ബ് പാലത്തിൻ്റെ നിർമ്മാണോദ്ഘാനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനവും ജില്ലയും മുന്നേറ്റത്തിൻ്റെ പാതയിലാണ്. മൂന്നാർ ടൗണിൽ ഫ്ലൈഓവർ നിർമ്മിച്ചാൽ ടൗണിലെ തിരക്ക് കുറക്കാൻ സാധിക്കും. ഫ്ലൈഓവർ നിർമ്മിച്ചാൽ ആവശ്യമുള്ളവർക്ക് മാത്രം മൂന്നാർ ടൗണിൽ ഇറങ്ങിയാൽ മതിയാകും. ശേഷിക്കുന്നവർക്ക് തിരക്കിൽപ്പെടാതെ മറ്റിടങ്ങളിലേക്ക് കടന്ന് പോകാനാകുമെന്നും മന്ത്രി പറഞ്ഞു.

2018ലെ പ്രളയത്തിൽപ്പെട്ടാണ് പഴയ മൂന്നാർ ടൗണിനേയും ഹൈറേഞ്ച് ക്ലബ്ബ് റോഡിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന തൂക്കുപാലം തകർന്നത്. പിന്നീട് പ്രദേശത്തെ മുന്നൂറോളം വരുന്ന കുടുംബങ്ങൾ ബൈപ്പാസ് റോഡ് വഴി വേണമായിരുന്നു ടൗണിലെത്തുവാൻ. ഇതിന് പരിഹാരമായാണ് പുതിയ പാലം നിർമ്മിക്കുവാൻ തീരുമാനമെടുത്തത്.
എസ് രാജേന്ദ്രൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 45 ലക്ഷം രൂപ വകയിരുത്തിയാണ് പാലം നിർമ്മിക്കുക. പഴയ മൂന്നാറിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ എസ് രാജേന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ദേവികുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് കുമാർ, പഞ്ചായത്തംഗം ധനലക്ഷ്മി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥത പ്രതിനിധികൾ, ഗുണഭോക്തൃ കമ്മറ്റി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.