ഇടുക്കി: തെരഞ്ഞെടുപ്പ് പര്യടനത്തിന് തുടക്കം കുറിച്ച് എംഎൽഎ റോഷി അഗസ്റ്റിൻ കൊലുമ്പൻ സമാധിയിൽ സന്ദർശനം നടത്തി. സമാധി സ്ഥലം നവീകരിക്കാനായതിൽ ഏറെ സന്തോഷമുണ്ടെന്ന് എംഎൽഎ പറഞ്ഞു. ഇടുക്കി നിയോജക മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ച ശേഷം തിരക്കുകൾക്കിടയിലും എംഎൽഎ റോഷി അഗസ്റ്റിൻ കൊലുമ്പൻ സമാധിയിലെത്തുകയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സമാധി സ്ഥലം നവീകരിക്കുമെന്ന തന്‍റെ പ്രഖ്യാപനം പാലിക്കാനായതിന്‍റെ സന്തോഷത്തോടെയാണ് താൻ ഇവിടെ നിൽക്കുന്നതെന്ന് റോഷി അഗസ്റ്റിൻ പറഞ്ഞു.
ജില്ലാ ആസ്ഥാനത്ത് പാറേ മാവിലാണ് കൊലുമ്പൻ സമാധിസ്ഥലം നിലകൊള്ളുന്നത്. നോമിനേഷൻ കൊടുക്കാൻ പോകുന്നതിന് മുൻപ് എല്ലാ തവണയും സ്ഥാനാർഥികൾ സമാധിയിൽ എത്തി പുഷ്‌പാർച്ചന നടത്താറുണ്ട്. കഴിഞ്ഞ നാല് തെരഞ്ഞെടുപ്പുകളെ നേരിട്ടപ്പോഴും റോഷി അഗസ്റ്റിൻ ഇവിടം സന്ദർശിച്ച് പുഷ്‌പാർച്ചന നടത്തിയിരുന്നു. ഒറ്റക്കല്ലിൽ തീർത്ത കൊലുമ്പന്‍റെ കരിങ്കൽ പ്രതിമയാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്.