ഇടുക്കി : ഇടുക്കി രാജകുമാരിയിൽ നിന്ന് കാണാതായ മൂന്നര വയസുകാരിയെ കണ്ടെത്തി. ഇതര സംസ്ഥാന തൊഴിലാളികളുടെ മകളെയാണ് തിരികെ കിട്ടിയത്. ചൊവ്വാഴ്‌ച വൈകിട്ട് മൂന്നുമണിയോടെയാണ് കുട്ടിയെ കാണാതായത്.
Also read: കളിക്കുന്നതിനിടെ നാല് വയസുകാരിയെ കാണാതായി, 36 മണിക്കൂറിന് ശേഷം തിരികെ കിട്ടിയത് കാട്ടില്‍ നിന്ന്
മധ്യപ്രദേശ് സ്വദേശികളായ ലക്ഷ്‌മണൻ-ജ്യോതി ദമ്പതികളുടെ മകൾ ജെസീക്കയെ ഇന്നലെ മുതല്‍ കാണാതാവുകയായിരുന്നു. പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് കുട്ടിക്കായി തിരച്ചിൽ നടത്തിയത്.