ഇടുക്കി: ബഫർ സോൺ വിഷയത്തിൽ ഇടുക്കി കലക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ സർവകക്ഷിയോഗം ചേർന്നു. ഉപഗ്രഹ സർവേയിൽ അപാകത സംഭവിച്ചുവെന്നാണ് യോഗത്തിന്‍റെ വിലയിരുത്തൽ. വനംവകുപ്പ് അധികൃതരും അപാകതയുണ്ടെന്ന് വ്യക്തമാക്കി.
ഉപഗ്രഹ സർവേയിലെ ആശങ്ക പരിഹരിക്കാന്‍ യോഗത്തില്‍ തീരുമാനമായി. വനംവകുപ്പ്, പഞ്ചായത്ത്, റവന്യു വകുപ്പ് ഉദ്യോഗസ്ഥരുടെ സിറ്റിങ്ങും ഫീൽഡ് സർവേയും നടത്തും. നാല് വൈൽഡ് ലൈഫ് വാർഡന്‍മാരുടെ അധീനതയിലുള്ള പ്രദേശങ്ങളിലാണ് സിറ്റിങ്ങും ഫീൽഡ് സർവേയും നടക്കുകയെന്ന് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി.
സുപ്രീം കോടതിയിൽ ഉൾപ്പെടെ വേണ്ട ഇടപെടലുകൾ നടത്താന്‍ ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയും വനം വകുപ്പ് മന്ത്രിയും ഇക്കാര്യം മുൻപ് വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.