ഇടുക്കി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇടുക്കി ജില്ലയിലെ രാജകുമാരി ഗ്രാമ പഞ്ചായത്ത് 3, 4 വാർഡുകളിൽപ്പെടുന്ന ഖജനാപ്പാറ ടൗൺ മുതൽ മുട്ടുകാട് റോഡിൽ അരമനപ്പാറ അംഗൻവാടി വരെയും,ബൈസൺവാലി റോഡിൽ വെള്ളിവിളുന്താൻ വരെയും, കുംഭപ്പാറ റോഡിൽ തുമ്പൂർമുഴി മാലിന്യ സംസ്കരണ പ്ലാന്‍റ് വരെയും, രാജകുമാരി റോഡിൽ ഖജനാപ്പാറ ദേവമാതാ ചർച്ചിന്‍റെ കുരിശടി വരെയും, രാജകുമാരി 6 -ാം വാർഡിലെ വാതുകാപ്പ് മുതൽ മഞ്ഞക്കുഴി വരെയും ഉള്ള ഭാഗങ്ങൾ മൈക്രോ കണ്ടെയ്‌ൻമെന്‍റ് മേഖലയാക്കി ജില്ലാ ഭരണകൂടം ഉത്തരവായി. ഇടവെട്ടി ഗ്രാമ പഞ്ചായത്ത് 11-ാം വാർഡിലെ കണ്ടെയ്‌ൻമെന്‍റ് മേഖലയായ മക്കാ ജുമാ മസ്‌ജിദിന്‍റെ (മാർത്തോമ ഗേറ്റ്) 100 മീറ്റർ ചുറ്റളവ് എന്നത് 200 മീറ്റർ ചുറ്റളവാക്കി വർധിപ്പിച്ചു. പീരുമേട് ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാര്‍ഡ്, വാത്തിക്കുടി പഞ്ചായത്ത് പത്താം വാർഡ് എന്നിവയും കണ്ടെയ്‌ൻമെന്‍റ് സോണാക്കിയിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ കർശനമായ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
രാജകുമാരിയിൽ മൈക്രോ കണ്ടെയ്‌ൻമെന്‍റ് സോണുകള്‍ - കണ്ടെയ്‌ൻമെന്‍റ് സോണ്‍
പീരുമേട് ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാര്‍ഡ്, വാത്തിക്കുടി പഞ്ചായത്ത് പത്താം വാർഡ് എന്നിവയും കണ്ടെയ്‌ൻമെന്‍റ് സോണാക്കിയിട്ടുണ്ട്.