ഇടുക്കി: രാജാക്കാട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ പുനരാരംഭിക്കുന്നതിന് നടപടിയായി. ആശുപത്രി വികസന സമിതിയുടേതാണ് തീരുമാനം. കിടത്തി ചികിത്സ പുനരാരംഭിക്കുന്നതിനാവശ്യമുള്ള ജീവനക്കാരെ നിയമിക്കാനും തീരുമാനമായി.
ആശുപത്രിയില്‍ കിടത്തി ചികിത്സ നിലച്ചതോടെ സമീപത്തെ അഞ്ച് പഞ്ചായത്തുകളിലെ ആദിവാസികളടക്കമുള്ള രോഗികളാണ് ഏറെ വലഞ്ഞത്. കിലോമീറ്ററുകള്‍ അകലെയുള്ള അടിമാലി താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലുമായിരുന്നു ഇവര്‍ ചികിത്സ തേടിയിരുന്നത്. ഇതിനായി വലിയ തുകയാണ് രോഗികള്‍ ചെലവഴിച്ചിരുന്നത്. തുടര്‍ന്ന് രാജാക്കാട് വികസന സമിതി ആശുപത്രി വികസനമെന്ന ആവശ്യമുന്നയിച്ച് നിരവധി സമരവും നടത്തിയിരുന്നു. കിടത്തി ചികിത്സ തുടങ്ങുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. നെടുങ്കണ്ടം താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയാക്കി ഉയര്‍ത്തുന്നതോടെ രാജാക്കാട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തെ താലൂക്ക് ആശുപത്രിയാക്കി ഉയര്‍ത്തുന്നതിനുള്ള സാധ്യതയും വര്‍ധിച്ചു.