ഇടുക്കി: വിവാഹ വാഗ്ദാനം നൽകി പ്ലസ്‌ടു വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പത്തിനിപ്പാറ സ്വദേശിയായ 21കാരനെയാണ് നെടുങ്കണ്ടം പൊലീസ് പിടികൂടിയത്. പെൺകുട്ടിയും പ്രതിയും പ്രണയത്തിലായിരുന്നതായാണ് പൊലീസ് നൽകുന്ന വിവരം.
പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പതിനേഴുവയസുകാരിയായ പെൺകുട്ടിയെ കഴിഞ്ഞ ഒന്നരവർഷമായി പ്രതി പീഡിപ്പിച്ചിരുന്നതായി പരാതിയിൽ പറയുന്നു. പ്രതിയുടെ കാറിൽ പെൺകുട്ടിയെ നെടുങ്കണ്ടം-ഉടുമ്പൻചോല റോഡരികിലെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് പീഡിപ്പിച്ചിരുന്നതെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. ഇയാൾക്കെതിരെ ബലാത്സംഗം, പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.