ETV Bharat / state

ലോക്ക് ഡൗൺ ഇളവ് : സംസ്ഥാനത്ത് കള്ള് ഷാപ്പുകൾ തുറന്നു

പ്രതിസന്ധിയിലായ കള്ള് ചെത്ത് വ്യവസായത്തിന് പ്രതീക്ഷ നൽകുന്നതാണ് പുതിയ ഇളവുകൾ.

author img

By

Published : May 31, 2021, 3:31 PM IST

കള്ളുഷാപ്പുകൾ തുറന്നു  ഷാപ്പുകളിൽ പാർസൽ വിൽപ്പന  കള്ളുഷാപ്പ് വാർത്ത  ലോക്ക് ഡൗൺ ഇളവ് കള്ള് ഷാപ്പ്  Lockdown Concessions Toddy shops open in Kerala  Lockdown Concessions Toddy shops open Kerala
ലോക്ക് ഡൗൺ ഇളവുകൾ: സംസ്ഥാനത്തെ കള്ള് ഷാപ്പുകൾ തുറന്നു

ഇടുക്കി : ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ കള്ള് ഷാപ്പുകൾ തുറന്നു. അടഞ്ഞുകിടന്ന ഷാപ്പുകളിൽ പാഴ്‌സല്‍ വിൽപനയാണ് ആരംഭിച്ചിരിക്കുന്നത്. പ്രതിസന്ധിയിലായ കള്ള് ചെത്ത് വ്യവസായത്തിന് പ്രതീക്ഷ നൽകുന്നതാണ് പുതിയ ഇളവുകൾ. ഉത്പാദിപ്പിക്കുന്ന കള്ള് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പാഴ്‌സലായി വിറ്റഴിക്കുന്നതിനാണ് സംസ്ഥാന സർക്കാർ അനുമതി നൽകിയത്.

Read more: കൊവിഡില്‍ കുടുങ്ങി കള്ള് ചെത്ത് തൊഴിലാളികളും; വില്‍പ്പന ഇടിഞ്ഞു

ലോക്ക് ഡൗണിനെ തുടർന്ന് മദ്യവിൽപന ശാലകൾ അടച്ചതോടൊപ്പം കള്ള് ഷാപ്പുകളും പൂട്ടിയിരുന്നു. ഇതോടെ ഉത്പാദിപ്പിക്കുന്ന കള്ള് വിറ്റഴിക്കാൻ കഴിയാതെ കളയേണ്ട അവസ്ഥയായിരുന്നു. വരുമാനം നിലച്ച തൊഴിലാളികളുടെ ജീവിതവും ദുരിതത്തിലായി. മദ്യ ശാലകൾ അടഞ്ഞുകിടക്കുന്നതിനാൽ ഉത്പാദിപ്പിക്കുന്ന കള്ള് പാഴ്‌സലായി വിറ്റഴിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികളും ഷാപ്പ് ഉടമകളും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.