ഇടുക്കി/ആലപ്പുഴ: കൊവിഡ് മഹാമാരിയില്‍ സഹായമേകാന്‍ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ സ്‌നേഹവണ്ടികള്‍. കൊവിഡ് വ്യാപനം രൂക്ഷമായതോടെ സമൂഹത്തിന് തുണയാവുക എന്ന ലക്ഷ്യത്തോടെയാണ് ആലപ്പുഴയിലെ ഡിവൈഎഫ്ഐ ചേർത്തല ബ്ലോക്ക് കമ്മറ്റിയുടെയും രാജാക്കാട് ഡിവൈഎഫ്‌ഐ കമ്മിറ്റിയുടെയും നേതൃത്വത്തിൽ സ്നേഹവണ്ടി സജ്ജമാക്കിയിരിക്കുന്നത്. പള്ളിപ്പുറം തിരുനല്ലൂർ സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങ് സി.പി.എം. ജില്ലാ സെക്രട്ടറി ആർ.നാസറും രാജാക്കാട് സ്‌നേഹവണ്ടികളുടെ ഫ്‌ളാഗ് ഓഫ് നിയുക്ത എംഎൽഎ എം.എം മണിയും നിര്‍വഹിച്ചു. ഡിവൈഎഫ്ഐ ജില്ലാ നേതാക്കൻമാർ പരിപാടിയില്‍ പങ്കെടുത്തു.
കൊവിഡ് പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം എത്തിക്കുന്നതിന് 30 ലധികം വാഹനങ്ങളാണ് ഡിവൈഎഫ്‌ഐ രാജാക്കാട്ടില്‍ സജ്ജമാക്കിയിരിക്കുന്നത്. കൊവിഡ് രോഗികളെ വീടുകളില്‍ നിന്ന് ആശുപത്രിയിലേയ്ക്ക് മാറ്റുന്നതിനും പരിശോധനയ്ക്കും അവശ്യസാധനങ്ങള്‍ എത്തിച്ച് നല്‍കുന്നതിനും വാഹനങ്ങള്‍ പ്രയോജനപ്പെടുത്താം.