ETV Bharat / state

നീലക്കുറിഞ്ഞി പൂക്കുന്നു, ടൂറിസത്തിന് വൻ സാധ്യത, ഇടുക്കി തോണ്ടിമലയില്‍ വന്‍ ഭൂമി കൈയേറ്റം

മതികെട്ടാൻ ദേശീയ ഉദ്യാനത്തിനോട് ചേർന്നുള്ള തോണ്ടിമല ഭാഗത്താണ് രണ്ട് ഏക്കറിലധികം കൈയേറ്റം നടന്നിരിക്കുന്നത്. മുന്‍പ് നീലക്കുറിഞ്ഞി പൂവിട്ട മലമുകളിലാണ് കൈയേറ്റം നടന്നിരിക്കുന്നത്. ഇവിടത്തെ ടൂറിസം സാധ്യതകൾ മുന്നിൽ കണ്ടാണ് കൈയേറ്റം.

author img

By

Published : Aug 3, 2021, 12:52 PM IST

Updated : Aug 3, 2021, 1:52 PM IST

Mathikettan Shola  Mathikettan Shola National Park  thondimala  thondimala land enchroment  Idukki  Idukki land enchromentട  ഇടുക്കി തോണ്ടിമല റവന്യു ഭൂമിയില്‍ വന്‍കൈയേറ്റം  തോണ്ടിമല റവന്യു ഭൂമിയില്‍ വന്‍കൈയേറ്റം  ഇടുക്കി റവന്യു ഭൂമിയില്‍ വന്‍കൈയേറ്റം  റവന്യു ഭൂമിയില്‍ വന്‍കൈയേറ്റം  ഭൂമി കൈയേറ്റം  റവന്യു ഭൂമി കൈയേറ്റം  ഇടുക്കി റവന്യു ഭൂമി കൈയേറ്റം  ഇടുക്കി ഭൂമി കൈയേറ്റം
ഇടുക്കി തോണ്ടിമല റവന്യു ഭൂമിയില്‍ വന്‍കൈയേറ്റം

ഇടുക്കി: ഇടുക്കി ജില്ലയിൽ വീണ്ടും കൈയേറ്റം വ്യാപകമാകുന്നു. മതികെട്ടാന്‍ ചോല ദേശീയ ഉദ്യോനത്തോട് ചേര്‍ന്ന് കിടക്കുന്ന റവന്യു ഭൂമിയിലാണ് വന്‍കൈയേറ്റം. മുന്‍പ് നീലക്കുറിഞ്ഞി പൂവിട്ട മലമുകളിലാണ് കൈയേറ്റം നടന്നിരിക്കുന്നത്. ഇവിടത്തെ പുല്‍മേടുകള്‍ വെട്ടിത്തെളിച്ച് കൃഷിയ്ക്ക് അനുയോജ്യമാക്കി വൃക്ഷതൈകൾ നട്ട് പിടിപ്പിക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്നതായും കണ്ടെത്തി.

മതികെട്ടാൻ ചോല ദേശീയ ഉദ്യാനത്തിനോട് ചേർന്നുള്ള തോണ്ടിമല ഭാഗത്താണ് രണ്ട് ഏക്കറിലധികം കൈയേറ്റം നടന്നിരിക്കുന്നത്. പരിസ്ഥിതി ലോലപ്രദേശങ്ങളിൽ ഉൾപ്പെടുന്ന ഈ ഭാഗത്ത് 2020-ൽ വ്യാപകമായി നീലകുറിഞ്ഞികൾ പൂത്തിരുന്നു. കൂടാതെ ചിന്നക്കനാൽ, സൂര്യനെല്ലി മലനിരകളും ആനയിറങ്കൽ ജലാശയവും ഉൾപ്പെടുന്ന ഈ മേഖലയിൽ ടൂറിസം സാധ്യതകളും ഏറെയാണ്.

ഇടുക്കി തോണ്ടിമലയില്‍ വന്‍ ഭൂമി കൈയേറ്റം

ഇവ ലക്ഷ്യം വച്ചുകൊണ്ടാണ് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഭൂമി കൈയേറുന്നതെന്ന ആരോപണം ശക്തമാണ്. കൂടാതെ മലമുകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മേഖലയുടെ സ്വഭാവിക പരിസ്ഥിതി നഷ്‌ടമാകുന്നതിന് ഇടവരുത്തുമെന്നും നാട്ടുകാർ പരാതിപ്പെടുന്നു.

ALSO READ:കെഎസ്ഇബി ഭൂമിയിൽ നിന്നും മരം മുറിച്ചുകടത്താൻ ശ്രമിച്ചതായി പരാതി

Last Updated : Aug 3, 2021, 1:52 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.