ETV Bharat / state

ഇടുക്കിയിൽ നിയമം ലംഘിച്ച് തോട്ടഭൂമി മുറിച്ച് വില്‍ക്കുന്നുവെന്ന് പരാതി - land issue idukki

എംഎംജെ പ്ലാന്‍റേഷന്‍റെ കൈവശമിരുന്ന ചുരക്കുളം എസ്റ്റേറ്റിന്‍റെ തോട്ടഭൂമിയാണ് മുറിച്ച് വില്‍പ്പന നടത്തുന്നത്. സെന്‍റിന് 70,000 രൂപ വിലയുള്ള ഭൂമി 1,28,000 രൂപയ്ക്കാണ് കുമളി പഞ്ചായത്ത് വാങ്ങുന്നതെന്നും പരാതി.

ഇടുക്കി  ഇടുക്കി തോട്ടഭൂമി  ഇടുക്കി തോട്ടഭൂമി വിൽക്കുന്നുവെന്ന് പരാതി  തോട്ടഭൂമി മുറിച്ച് വില്‍ക്കുന്നുവെന്ന് പരാതി  നിയമം ലംഘിച്ച് തോട്ടഭൂമി മുറിച്ച് വില്‍ക്കുന്നു  ഇടുക്കി കുമളി പഞ്ചായത്തിനെതിരെ ആരോപണം  കുമളി പഞ്ചായത്തിനെതിരെ ആരോപണം  കുമളി പഞ്ചായത്ത്  ഇടുക്കിയിലെ പെരിയാര്‍ വില്ലേജ്  ചുരക്കുളം ടീ എസ്റ്റേറ്റ്  idukki tea plantaion  idukki kumali panchayat  kumali land issue idukki  kumali land issue  land issue idukki  എംഎംജെ പ്ലാന്‍റേഷൻ ചുരക്കുളം എസ്റ്റേറ്റ് തോട്ടഭൂമി
ഇടുക്കി തോട്ടഭൂമി
author img

By

Published : Dec 9, 2022, 11:24 AM IST

ഇടുക്കി: ജില്ലയിൽ നിയമ വിരുദ്ധമായി തോട്ടഭൂമി മുറിച്ച് വില്‍ക്കുന്നുവെന്ന് പരാതി. എംഎംജെ പ്ലാന്‍റേഷന്‍റെ കൈവശമിരുന്ന ചുരക്കുളം എസ്റ്റേറ്റിന്‍റെ തോട്ടഭൂമിയാണ് മുറിച്ച് വില്‍പ്പന നടത്തുന്നത്. വികസന പ്രവര്‍ത്തനങ്ങൾക്കെന്ന പേരിൽ നിർമാണ നിരോധനമുള്ള ഭൂമി വാങ്ങാൻ കുമളി പഞ്ചായത്തും നടപടികൾ നടത്തുന്നുവെന്നാണ് ആരോപണം.

വിവരാവകാശ പ്രവർത്തകന്‍റെ പ്രതികരണം

ഇടുക്കിയിലെ പെരിയാര്‍ വില്ലേജില്‍ നിന്നും കുമളി വില്ലേജിന്‍റെ ഭാഗമാക്കിയ സര്‍വേ നമ്പര്‍ 65 ഡിയിലുള്ള ഈ സ്ഥലം ചുരക്കുളം ടീ എസ്റ്റേറ്റിന്‍റെ തോട്ടഭൂമിയില്‍ ഉള്‍പ്പെട്ടതാണ്. തോട്ടം മുറിച്ചു വില്‍ക്കാനോ തരം മാറ്റാനോ കെട്ടിടങ്ങള്‍ പണിയാനോ പാടില്ലെന്നാണ് നിയമം. ഇത് ലംഘിച്ച് ചെറിയ പ്ലോട്ടുകളായി തിരിച്ചു കഴിഞ്ഞു. ചിലയിടത്ത് പഞ്ചായത്തിന്‍റെ പെര്‍മിറ്റു പോലുമില്ലാതെ നിർമാണം തകൃതിയായി നടക്കുകയാണെന്നും പരാതിയുണ്ട്.

ബിടിആറില്‍ പുരയിടം എന്ന് രേഖപ്പെടുത്തിയിരിക്കുന്നതിനാല്‍ കെട്ടിടം പണിയാന്‍ തടസമില്ലെന്ന് കുമളി വില്ലേജ് ഓഫിസര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്. തോട്ടം ഭൂമിയാണെന്നും തോട്ടം നികുതി അടച്ചിരുന്നതാണെന്നുമുള്ള വസ്‌തുതകള്‍ മറച്ചു വച്ചാണ് വില്ലേജ് ഓഫിസറുടെ സര്‍ട്ടിഫിക്കറ്റെന്നാണ് വിവരാവകാശ പ്രവർത്തകർ ആരോപിക്കുന്നത്. ഇവിടെയാണ് കുമളി പഞ്ചായത്തും അഞ്ചരയേക്കര്‍ സ്ഥലം വാങ്ങുന്നത്. പഞ്ചായത്തിന് കൈമാറിയ രേഖകളിൽ ഇത് തോട്ടം ഭൂമിയാണെന്ന് വ്യക്തമാണെന്നും വിവരാവകാശ പ്രവർത്തകൻ പറയുന്നു.

സ്റ്റേഡിയം, സ്‌കൂള്‍ എന്നിവയ്‌ക്ക് വേണ്ടിയാണ് നിർമാണ നിരോധനമുള്ള സ്ഥലം വാങ്ങുന്നത്. സർക്കാരിൽ സമ്മർദം ചെലുത്തി നിർമാണം നടത്താനുളള ശ്രമങ്ങളും നടക്കുന്നുണ്ട്. സെന്‍റിന് 70,000 രൂപ വിലയുള്ള ഭൂമി 1,28,000 രൂപയ്ക്കാണ് പഞ്ചായത്ത് വാങ്ങുന്നതെന്നും വിവരാവകാശ പ്രവർത്തകൻ പറഞ്ഞു.

പദ്ധതി യാഥാര്‍ഥ്യമായാൽ റിസോര്‍ട്ടുകള്‍ ഉള്‍പ്പെടെയുളളവ നിര്‍മിക്കാനാണ് സ്വകാര്യ വ്യക്തികള്‍ സ്ഥലം വാങ്ങിക്കൂട്ടുന്നത്. പഞ്ചായത്ത് അംഗങ്ങളും വിരമിച്ചതും അല്ലാത്തതുമായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സ്ഥലം വാങ്ങിയിട്ടുണ്ട്. സംഭവം സംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമര്‍പ്പിക്കാൻ ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ കലക്‌ടറോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, റവന്യൂ ഉദ്യോഗസ്ഥര്‍ മനപ്പൂര്‍വം വൈകിപ്പിക്കുകയാണെന്നും പരാതിയുണ്ട്. ഇവിടെ നിന്നും വന്മരങ്ങൾ ഉൾപ്പെടെ മുറിച്ചു കടത്തിയിട്ടും വനംവകുപ്പ് നടപടിയൊന്നും എടുത്തിട്ടില്ലെന്നും ആരോപണമുണ്ട്.

Also read: 12 കിലോയോളം ചന്ദനമരം വെട്ടിക്കടത്തി: രണ്ടുപേര്‍ പിടിയില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.