ഇടുക്കി: തൊടുപുഴ കുടയത്തൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ വൻ ക്രമക്കേടുകളെന്ന് ജോയിന്‍റ് രജിസ്ട്രാറുടെ അന്വേഷണ റിപ്പോര്‍ട്ട്. സാമ്പത്തിക തിരിമറിയിലൂടെ വന്‍ തുക ഭരണ സമിതി അംഗങ്ങള്‍ തട്ടിയെടുത്തതായാണ് കണ്ടെത്തല്‍. കേരള സഹകരണ സംഘം നിയമങ്ങളെല്ലാം ലംഘിച്ചാണ് കുടയത്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രവര്‍ത്തിക്കുന്നതെന്ന് ഇടുക്കി ജില്ല ജോയിന്‍റ് രജിസ്ട്രാര്‍ നല്‍കിയ റിപ്പോർട്ട്.
ഒരേ വസ്‌തു കാണിച്ച് 19 അംഗങ്ങൾക്ക് ലോൺ
ബാങ്കിലെ ഒരു ബോർഡ് അംഗത്തിന് ലോണായി അനുവദിച്ച തുക ഒരു കോടി 92 ലക്ഷം രൂപയാണ്. ഇതിനായി 19 അംഗങ്ങളുടെ പേരില്‍ കാണിച്ചതാകട്ടെ ഒരേ വസ്‌തുവും. വ്യക്തികള്‍ക്ക് മാത്രമേ വായ്‌പ അനുവദിക്കാനാകൂ എന്നാണ് നിയമമെങ്കിലും ഭരണ സമിതി സ്ഥാപനങ്ങള്‍ക്കും വായ്‌പ അനുവദിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനത്തിനായി ഒരു കോടി രൂപ വായ്‌പ അനുവദിച്ചതായും ആരോപണമുണ്ട്.
സമാന രീതിയില്‍ പല വിധത്തിലുള്ള ക്രമക്കേടുകളാണ് പുറത്തു വന്നിട്ടുള്ളത്. വിഷയത്തില്‍ സഹകാരികള്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന. ക്രമക്കേടുകളുടെ പശ്ചാത്തലത്തില്‍ പിരിച്ചുവിടാതിരിക്കാന്‍ കാരണം കാണിക്കണമെന്നാവശ്യപ്പെട്ട് ജോയിന്‍റ് രജിസ്ട്രാര്‍ ബാങ്ക് അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.
ഇതിനെതിരെ ഭരണ സമിതി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഡിവിഷന്‍ ബഞ്ച് ഹര്‍ജി തള്ളി. മതിയായ ഈടില്ലാതെ ഭീമന്‍ തുക വായ്‌പ അനുവദിച്ചതായും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്ക് 53.51 ലക്ഷം രൂപ അറ്റനഷ്ടം വരുത്തിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ALSO READ: കവര്‍ച്ച സിസിടിവി കേബിള്‍ അറുത്തശേഷം : മോഷ്ടിച്ചത് 7 കിലോ സ്വർണവും 18,000 രൂപയും