ETV Bharat / state

ഇടുക്കി പൊന്മുടിയിലെ ഭൂമി : ഉടമസ്ഥത സംബന്ധിച്ച രേഖകൾ ഹാജരാക്കാതെ കെഎസ്ഇബി - കെഎസ്ഇബി

പുറമ്പോക്ക് ഭൂമി നിയമ വിരുദ്ധമായി കൈമാറിയത് വിവാദമായതിനെ തുടർന്നാണ് രേഖകൾ ഹാജരാക്കാൻ റവന്യൂ വകുപ്പ് കെഎസ്ഇബിക്ക് നോട്ടിസ് നൽകിയത്

ഇടുക്കി പൊന്മുടിയിലെ ഭൂമി: ഉടമസ്ഥത സംബന്ധിച്ച രേഖകൾ ഹാജരാക്കാതെ കെഎസ്ഇബി  kseb  conflict between kseb and Revenue Department over idukki ponmudi dam land  Rajakkad Service Co-operative Bank  കെഎസ്ഇബി  കെഎസ്ഇബിക്ക് റവന്യൂ വകുപ്പ് നോട്ടീസ്
ഇടുക്കി പൊന്മുടിയിലെ ഭൂമി: ഉടമസ്ഥത സംബന്ധിച്ച രേഖകൾ ഹാജരാക്കാതെ കെഎസ്ഇബി
author img

By

Published : Mar 27, 2022, 9:31 AM IST

ഇടുക്കി : പൊന്മുടി അണക്കെട്ടിനോട് ചേർന്ന് ഹൈഡൽ ടൂറിസത്തിന് പാട്ടത്തിന് നൽകിയ ഭൂമി സംബന്ധിച്ച രേഖകൾ നോട്ടിസ് കാലാവധി കഴിഞ്ഞിട്ടും ഹാജരാക്കാതെ കെഎസ്ഇബി. പുറമ്പോക്ക് ഭൂമി നിയമ വിരുദ്ധമായി കൈമാറിയത് വിവാദമായതിനെ തുടർന്നാണ് രേഖകൾ ഹാജരാക്കാൻ റവന്യൂ വകുപ്പ് നോട്ടിസ് നൽകിയത്. പൊന്മുടി അണക്കെട്ടിനോട് ചേർന്ന് കെഎസ്ഇബിയുടെ കൈവശമുള്ള 21 ഏക്കർ സ്ഥലമാണ് ഹൈഡൽ ടൂറിസം പദ്ധതിക്കായി രാജാക്കാട് സർവീസ് സഹകരണ ബാങ്കിന് കൈമാറിയത്.

ഇതിൽ റവന്യൂ പുറമ്പോക്ക് ഭൂമിയുമുണ്ടെന്ന് 2019 ൽ ഉടുമ്പൻചോല തഹസിൽദാർ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ഇത് തെറ്റാണെന്നായിരുന്നു കെഎസ്ഇബിയുടെ വാദം. തുടർന്ന് രേഖകൾ ഹാജരാക്കാൻ ഭൂരേഖ തഹസിൽദാർ നോട്ടിസ് നൽകി.

കെഎസ്ഇബിയുടെ കല്ലാർകുട്ടിയിലെ ജനറേഷൻ വിഭാഗം എക്സിക്യുട്ടീവ് എൻജിനീയർക്കും ഡാം സുരക്ഷ വിഭാഗത്തിലെ പാംബ്ല എക്സിക്യുട്ടീവ് എൻജിനീയർക്കും രാജാക്കാട് സർവീസ് സഹകരണ ബാങ്കിനുമാണ് നോട്ടിസ് നൽകിയത്. പതിനഞ്ച് ദിവസത്തികം ഹാജരാക്കാനായിരുന്നു നിർദേശം. എന്നാൽ സമയ പരിധി കഴിഞ്ഞിട്ടും കെഎസ്ഇബി രേഖകളൊന്നും കൈമാറിയില്ല.

പദ്ധതി നടപ്പാക്കാൻ കേരള ഹൈഡൽ ടൂറിസം സെന്‍ററുമായി ഉണ്ടാക്കിയ കരാറിന്‍റെ പകർപ്പ് മാത്രം ബാങ്ക് കൈമാറി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാടി ഭൂരേഖ തഹസിൽദാർ തുടർനടപടികൾക്കായി ജില്ല കലക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. കലക്ടറുടെ ഉത്തരവ് കിട്ടിയ ശേഷം സർവേ നടപടികളുമായി മുന്നോട്ടുപോകാനാണ് റവന്യൂ വകുപ്പിൻറെ തീരുമാനം.

also read: അവധി ദിനത്തില്‍ രാത്രി പ്രത്യേക സിറ്റിങ്: ലക്ഷദ്വീപിലെ പൊളിക്കല്‍ നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ

പൊന്മുടി അണക്കെട്ട് നിർമാണത്തിനായാണ് ഭൂമി കൈമാറിയത്. വിലകൊടുത്തുവാങ്ങിയ ഭൂമി അല്ലാത്തതിനാൽ കെഎസ്ഇബിക്ക് ഈ സ്ഥലം മറ്റൊരാൾക്ക് കൈമാറാനാകില്ലെന്നാണ് റവന്യൂ വകുപ്പിന്‍റെ നിലപാട്. ഭൂമി തങ്ങളുടേതാണെന്ന് തെളിയിക്കാൻ കെഎസ്ഇബിക്ക് കഴിയാത്തതിനാൽ ഇത് തിരികെ ഏററെടുക്കാനുളള നടപടിയുണ്ടായേക്കും.

സ്ഥലത്ത് പരിശോധന നടത്താൻ എത്തിയ റവന്യൂ സർവേ സംഘത്തെ കഴിഞ്ഞ മാസം ബാങ്ക് പ്രസിഡന്‍റ് വി എ കുഞ്ഞുമോൻ തടഞ്ഞിരുന്നു. മുൻകൂട്ടി അറിയിച്ചില്ലെന്ന കാരണം പറഞ്ഞാണ് തടഞ്ഞത്. ഇതേ തുടർന്നാണ് രേഖകൾ ഹാജരാക്കാൻ നോട്ടിസ് നൽകിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.