ETV Bharat / state

കാട്ടാനപ്പേടിയില്‍ കോഴിപ്പന്നക്കുടി നിവാസികള്‍ കുടിവെള്ളത്തിനായി താണ്ടേണ്ടത് കിലോമീറ്ററുകളോളം ; പ്രവര്‍ത്തനരഹിതമായി സര്‍ക്കാര്‍ പദ്ധതി - ഇടുക്കി ഏറ്റവും പുതിയ വാര്‍ത്ത

കഴിഞ്ഞ ദിവസം കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ട വനം വകുപ്പ് വാച്ചര്‍ ശക്തിവേലിന്‍റെ കുടുംബാംഗങ്ങള്‍ ഉള്‍പ്പടെ കൊഴിപ്പനക്കുടി നിവാസികള്‍, കാട്ടാനപ്പേടിയില്‍ കുടിവെള്ളത്തിനായി കിലോമീറ്ററുകളോളമാണ് സഞ്ചരിക്കേണ്ടിവരുന്നത്

kozhipannakudi residents  drinking water crisis  wild elephant problem  elephant attack  idukki drinking water problem  watcher shakthivel death  latest news in idukki  latest news today  ഒഴിയാത്ത കാട്ടാനപ്പേടി  കോഴിപ്പന്നകുടി നിവാസികള്‍  പാതിവഴിയിലായി സര്‍ക്കാര്‍ പദ്ധതികള്‍  വനം വകുപ്പ് വാച്ചര്‍ ശക്തിവേല്‍  വാച്ചര്‍ ശക്തിവേലിന്‍റെ മരണം  കുടിവെള്ള പദ്ധതി  കാട്ടാനപ്പേടി  കേന്ദ്ര സംസ്ഥാന പദ്ധതി  കാട്ടാന ആക്രമണം  ഇടുക്കി കുടിവെള്ളക്ഷാമം  ഇടുക്കി ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
ഒഴിയാത്ത കാട്ടാനപ്പേടി; കോഴിപ്പന്നകുടി നിവാസികള്‍ കുടിവെള്ളത്തിനായി താണ്ടുന്നത് കിലോമീറ്ററുകളോളം, പാതിവഴിയിലായി സര്‍ക്കാര്‍ പദ്ധതികള്‍
author img

By

Published : Jan 31, 2023, 6:27 PM IST

കാട്ടാനപ്പേടിയില്‍ കോഴിപ്പന്നക്കുടി നിവാസികള്‍ കുടിവെള്ളത്തിനായി താണ്ടേണ്ടത് കിലോമീറ്ററുകളോളം

ഇടുക്കി : കാട്ടാനപ്പേടിയിൽ ശാന്തന്‍പാറ പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലുള്‍പ്പെടുന്ന കോഴിപ്പന്നക്കുടി നിവാസികള്‍ കുടിവെള്ളത്തിനായി കാട്ടിലൂടെ സഞ്ചരിക്കേണ്ടത് ഒരു കിലോമീറ്ററോളം ദൂരം. സർക്കാർ നടപ്പിലാക്കിയ പദ്ധതി പ്രവർത്തനരഹിതമായതോടെയാണ് പ്രദേശവാസികള്‍ക്ക് കുടിവെള്ള ക്ഷാമം നേരിടേണ്ടി വന്നത്. കഴിഞ്ഞ ദിവസം കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ട വനം വകുപ്പ് വാച്ചര്‍ ശക്തിവേലിന്‍റേതുള്‍പ്പടെ കൊഴിപ്പനക്കുടിയിലെ ഇരുപതോളം കുടുംബങ്ങള്‍ ശുദ്ധ ജലത്തിനായി നേരിടുന്നത് സമാനതകളില്ലാത്ത വെല്ലുവിളികളാണ്.

എപ്പോള്‍ വേണമെങ്കിലും കാട്ടാനകള്‍ മുന്നില്‍ പ്രത്യക്ഷപ്പെടാന്‍ സാധ്യതയുള്ള വഴിയിലൂടെ നടന്നുവേണം സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലുള്ള കുളത്തിലേക്ക് പോകാന്‍. കാട്ടാനയെ ഭയന്ന് കുടിയിലെ വീട്ടമ്മമാര്‍ കൂട്ടമായാണ് വെള്ളമെടുക്കാന്‍ പോകുന്നത്. വേനലായാല്‍ ഇതേ കുളത്തില്‍ നിന്നാണ് കാട്ടാനയുള്‍പ്പടെയുള്ള വന്യ മൃഗങ്ങളും വെള്ളം കുടിക്കുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു.

വെള്ളമെടുക്കാന്‍ പോയ നാട്ടുകാരെ കാട്ടാന തുരത്തിയ സംഭവങ്ങളുമുണ്ട്. 2014-15 സാമ്പത്തിക വര്‍ഷം കേന്ദ്ര സംസ്ഥാന പദ്ധതി പ്രകാരം ശുദ്ധ ജല പദ്ധതിക്കായി ഒന്‍പത് ലക്ഷത്തോളം രൂപ ചെലവഴിച്ചെങ്കിലും കുടിയിലുള്ളവര്‍ക്ക് ശുദ്ധ ജലം ലഭിച്ചത് കുറച്ചുകാലം മാത്രം. അധികൃതരുടെ അനാസ്ഥയുടെ അടയാളങ്ങളായി കുടിയിലെ വീടുകള്‍ക്ക് സമീപം കാലഹരണപ്പെട്ട പൈപ്പുകള്‍ ഇപ്പോഴുമുണ്ട്.

കുളിക്കാനും കുടിക്കാനും ശുദ്ധ ജലമില്ലാത്തതിനൊപ്പം കാട്ടാനകളെ ഭയന്ന് പുറത്തിറങ്ങാനും കഴിയാത്ത ദുരവസ്ഥയിലാണെന്ന് ഇവിടുത്തുകാര്‍ സാക്ഷ്യപ്പെടുത്തുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.