ETV Bharat / state

പാലത്തിന് മധ്യത്തിൽ ഡിവൈഡർ; ദേശീയപാതയിൽ ഉപരോധം

author img

By

Published : Sep 21, 2019, 5:51 AM IST

അപകടം വര്‍ധിക്കുന്നുവെന്ന് പരാതി

കൊച്ചി-ധനുഷ്കോടി ദേശീയപാത ഉപരോധം strike against divider

ഇടുക്കി: പൂപ്പാറ പാലത്തിന്‍റെ മധ്യത്തില്‍ നിര്‍മിച്ചിരിക്കുന്ന ഡിവൈഡർ പൊളിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് കൊച്ചി - ധനുഷ്കോടി ദേശീയപാത ഉപരോധിച്ചു. ഓട്ടോ-ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയന്‍റെ (സിഐടി യു) നേതൃത്വത്തിലാണ് ദേശീയപാത ഉപരോധിച്ചത്. ദേശീയപാതയും സംസ്ഥാനപാതയും സംഗമിക്കുന്ന പൂപ്പാറ ടൗണിലെ പാലത്തിന് മധ്യേ നിർമ്മിച്ചിരിക്കുന്ന ഡിവൈഡര്‍ കാരണം അപകടങ്ങള്‍ വര്‍ധിച്ചിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു ഉപരോധം. ഡിവൈഡർ നീക്കം ചെയ്‌തില്ലെങ്കിൽ ശക്‌തമായ സമരത്തിന് നേതൃത്വം നൽകുമെന്ന് സിഐടിയു സംസ്ഥാനകമ്മിറ്റി അംഗം ശിവൻ കുറുമാത്ത് പറഞ്ഞു. ഡിവൈഡറിലെ അപാകം കാരണം ഓണാവധിക്കാലത്ത് നിരവധിപേരാണ് അപകടത്തില്‍പ്പെട്ടത്.

കൊച്ചി-ധനുഷ്കോടി ദേശീയപാത ഉപരോധം

Intro:കൊച്ചി -ധനുഷ്കോടി ദേശീയപാത ഉപരോധിച്ചു.അപകടകെണിയായി പൂപ്പാറ പാലത്തിന്റെ മധ്യത്തിൽ നിർമ്മിച്ചിരിക്കുന്ന ഡിവൈഡർ പൊളിച്ചു മാറ്റണമെന്ന് ആവിശ്യപെട്ടുകൊണ്ടാണ് ഓട്ടോ ടാസ്‌സി ഡ്രൈവേഴ്‌സ് യൂണിയൻ സി ഐ റ്റി യു വിന്റെ നേതൃത്വത്തിൽ പൂപ്പാറയിൽ ദേശിയപാത ഉപരോധിച്ചത്.Body:പൂപ്പാറ ടൗണിലെ ഓട്ടോ ടാസ്‌സി ഡ്രൈവേഴ്‌സ് യൂണിയൻ സി ഐ റ്റി യു വിന്റെ നേതൃത്വത്തിലാണ് രാവിലെ പതിനൊന്ന് മണി മുതൽ ഒരു മണിക്കൂറോളം ദേശീയപാത ഉപരോധിച്ചത്.ദേശീയപാതയും സംസ്ഥാനപാതയും സംഗമിക്കുന്ന പൂപ്പാറ ടൗണിലെ പാലത്തിനു മധ്യത്തിലായി നിർമ്മിച്ചിരിക്കുന്ന ഡിവൈഡർ പൊളിച്ചു മാറ്റണമെന്ന് ആവിശ്യപെട്ടുകൊണ്ടാണ് റോഡ് ഉപരോധം നടന്നത്.അന്തർസംസ്ഥാന വാണിജ്യറോഡും ദിനം പ്രതി ആയിരകണക്കിന് വിനോദ സഞ്ചാരികളും കടന്നു പോകുന്ന പൂപ്പാറ പാലത്തിലെ ഡിവൈഡർ അപകടകെണിയായി മാറിയ വാർത്ത കഴിഞ്ഞ ദിവസം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു വാർത്തയെ തുടർന്ന് ഡിവൈഡർ പൊളിച്ചു മാറ്റണമെന്ന ആവിശ്യം സി ഐ റ്റി യു ഏറ്റെടുക്കുകയും സമരവുമായി രംഗത്ത് എത്തുകയും ചെയ്‌തു.നിലവിലെ സമരം സൂചനമാത്രമാണ് എന്നും ഡിവൈഡർ നീക്കം ചെയ്‌തില്ലെങ്കിൽ ശക്‌തമായ സമരത്തിന് നേതൃത്വം നൽകുമെന്ന് സി.ഐ.റ്റി.സംസ്ഥാനകമ്മിറ്റി അംഗം ശിവൻ കുറുമാത്ത് പറഞ്ഞു.

ബൈറ്റ് -ശിവൻ കുറുമാത്ത് സി.ഐ.റ്റി.സംസ്ഥാനകമ്മിറ്റി അംഗം Conclusion:ഓണാവധിക്കാലത്തോട് അനുബന്ധിച്ചു വിനോദ സഞ്ചാരത്തിനായി എത്തിയ നിരവധി വാഹങ്ങളാണ് ഇവിടെ അപകടത്തിൽ പെട്ടത്.യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും വാഹങ്ങളുടെ അടി ഇടിച്ചു തകരുന്നത് നിത്യസംഭവമാണ് ശിവൻ കുറുമാത്ത്,ലിജു വി.എസ് തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.