ഇടുക്കി: ജില്ലയിൽ ഇന്ന് മുതൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ട്. ബുധനാഴ്‌ച ഇടുക്കി, പത്തനംതിട്ട, കോട്ടയം, ജില്ലകളിലും 29, 30 തീയതികളിൽ ഇടുക്കി, പത്തനംതിട്ട, ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മധ്യ കിഴക്കന്‍ അറബിക്കടലിലും, തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അന്തരീക്ഷച്ചുഴി രൂപപ്പെടുന്നതിനെ തുടർന്നാണ് മഴ ശക്തമാകുന്നത്. കേരളത്തിൽ ഈ മാസം 30 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദ കാറ്റ് ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ബുധനാഴ്‌ച മുതല്‍ കേരളത്തിൽ തുലാവര്‍ഷം ആരംഭിക്കുമെന്ന് നേരത്തെ കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു.
സംസ്ഥാനത്തെ മലയോര ജില്ലകളില്‍ ഇന്ന് മുതല്‍ ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. കേരള തീരത്ത് മത്സ്യ ബന്ധനത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ശക്തമായ മഴയ്ക്ക് സാധ്യത; നാല് ദിവസത്തേക്ക് ഇടുക്കിയിൽ യെല്ലോ അലർട്ട് - തുലാവർഷം
ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ട്. ബുധനാഴ്‌ച ഇടുക്കി, പത്തനംതിട്ട, കോട്ടയം, ജില്ലകളിലും 29, 30 തീയതികളിൽ ഇടുക്കി, പത്തനംതിട്ട, ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.