ഇടുക്കി: കല്ലാര്‍കുട്ടി അണക്കെട്ടിനോട് ചേര്‍ന്നുള്ള പത്ത് ചെയിന്‍ മേഖലയില്‍ പട്ടയം നല്‍കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കല്ലാര്‍കുട്ടി കര്‍ഷക കൂട്ടായ്‌മ. അല്ലാത്ത പക്ഷം ദേശീയ പാത ഉപരോധമടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് കൂട്ടായ്‌മ ഭാരവാഹികൾ അറിയിച്ചു. കര്‍ഷകരുടെയും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം.
പതിറ്റാണ്ടുകളായി പട്ടയം കാത്ത് കിടക്കുന്ന കല്ലാര്‍കുട്ടി നിവാസികളെ മാറി വരുന്ന സര്‍ക്കാരുകൾ രണ്ടാംതരം പൗരന്‍മാരായി കാണുന്നുവെന്നാണ് ഇവരുടെ ആക്ഷേപം. വിഷയത്തില്‍ കൈകൊള്ളേ തീരുമാനങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കല്ലാര്‍കുട്ടി കര്‍ഷകരക്ഷാ സമിതിയുടെ നേതൃത്വത്തില്‍ ആലോചനാ യോഗം ചേര്‍ന്നു. വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.ആര്‍.ബിജി യോഗം ഉദ്ഘാടനം ചെയ്‌തു. ആദ്യഘട്ടം വിവിധ മന്ത്രിമാര്‍ക്ക് ആവശ്യമുന്നയിച്ച് നിവേദനങ്ങള്‍ സമര്‍പ്പിക്കാനാണ് തീരുമാനം. വിഷയത്തില്‍ ഈ മാസം 17ന് സര്‍വ്വകക്ഷി യോഗം ചേരും.