ETV Bharat / state

ചിക്കണംകുടി മേഖലയിൽ നിന്നും 270 ലിറ്റർ കോട പിടികൂടി - അടിമാലി നർക്കോട്ടിക് എൻഫോഴ്‌സ്മെന്‍റ്

സംഭവവുമായി ബന്ധപ്പെട്ട് ചിക്കണംകുടി സ്വദേശികളായ ലക്ഷ്മണൻ അഴകൻ, ഇഖ്ബാൽ യൂസഫ് എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി നർക്കോട്ടിക് ഉദ്യോഗസ്ഥർ പറഞ്ഞു.

Magulam  illegal liquor  ചിക്കണംകുടി  കോട പിടികൂടി  അടിമാലി നർക്കോട്ടിക് എൻഫോഴ്‌സ്മെന്‍റ്  നർക്കോട്ടിക് എൻഫോഴ്‌സ്മെന്‍റ്
ചിക്കണംകുടി മേഖലയിൽ നിന്നും 270 ലിറ്റർ കോട പിടികൂടി
author img

By

Published : Aug 15, 2020, 3:29 PM IST

ഇടുക്കി: മാങ്കുളം ചിക്കണംകുടി മേഖലയിൽ നിന്നും 270 ലിറ്റർ കോട പിടികൂടി നശിപ്പിച്ചു. ഓണം സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി അടിമാലി നർക്കോട്ടിക് എൻഫോഴ്‌സ്മെന്‍റ് സംഘമാണ് കോട കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ചിക്കണംകുടി സ്വദേശികളായ ലക്ഷ്മണൻ അഴകൻ, ഇഖ്ബാൽ യൂസഫ് എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി നർക്കോട്ടിക് ഉദ്യോഗസ്ഥർ പറഞ്ഞു.

വീടിനുള്ളിൽ മൂന്ന് ബാരലുകളിലായി സൂക്ഷിച്ചിരിക്കുകയായിരുന്നു. എന്നാല്‍ ഇവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ മാങ്കുളം ആറാം മൈൽ ഭാഗത്ത് നിന്നു മാത്രം 900 ലിറ്റർ കോടയും 20 ലിറ്റർ ചാരായവും കണ്ടെത്തുകയും എട്ട് പേർക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം കെ പ്രസാദ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.