ETV Bharat / state

Idukki vattavada Cabbage Farmers Crisis | വിപണിയില്‍ കാബേജിന് വില 60 രൂപ, കര്‍ഷകര്‍ക്ക് ലഭിക്കുന്നത് 10 ; വട്ടവടയ്‌ക്ക് ഇത് 'കണ്ണീരോണം' - Cabbage cultivation Kerala

Idukki Cabbage Cultivation | സംസ്ഥാന സര്‍ക്കാരിന്‍റെ ഹോര്‍ട്ടികോര്‍പ്പ്, കര്‍ഷകരില്‍ നിന്ന് കാബേജ് ഉള്‍പ്പെടുന്ന പച്ചക്കറി സംഭരിക്കാറുണ്ടെങ്കിലും പ്രതിഫലം ലഭിക്കാറില്ലെന്നാണ് പരാതി

Idukki vattavada farmers crisis  നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് വട്ടവട കര്‍ഷകര്‍  Kerala horticorp negligence  Vattavada farmers  Kerala govt negligence  സംസ്ഥാന സര്‍ക്കാരിന്‍റെ ഹോര്‍ട്ടികോര്‍പ്പ്
vattavada cabbage farmers crisis
author img

By

Published : Aug 19, 2023, 4:38 PM IST

Updated : Aug 19, 2023, 4:56 PM IST

നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് വട്ടവട കര്‍ഷകര്‍

ഇടുക്കി : വട്ടവടയിലെ കുടിയേറ്റ കാർഷിക ജനതയ്ക്ക് (Vattavada farmers) ആകെയുള്ള ആശ്രയം കൃഷിയാണ്. എത്ര നഷ്‌ടമുണ്ടായാലും വീണ്ടും കാർഷിക ലോണോ വായ്‌പയോ എടുത്ത് ഇവിടുത്തെ കര്‍ഷകര്‍ കൃഷിയിറക്കും. സര്‍ക്കാര്‍ ഇടപെടല്‍ വേണ്ട രീതിയില്‍ വട്ടവടയിലെ കർഷകരിലേക്ക് എത്താറുമില്ലെന്ന് ഏറെ ദുഃഖത്തോടെ ഇവിടുത്തുകാര്‍ പറയുന്നു. സര്‍ക്കാര്‍ സഹായം ലഭിക്കാത്തതിനെ (Kerala govt. negligence in agriculture sector) തുടര്‍ന്ന് വലിയ ദുരിതത്തിലാണ് വട്ടവടയിലെ കാബേജ് കര്‍ഷകര്‍ (Vattavada Cabbage Farmers).

വിപണിയില്‍ 60ന് മുകളില്‍ വിലയുണ്ടെങ്കിലും കർഷകർക്ക് ലഭിക്കുന്നത് 10 രൂപയില്‍ താഴെ മാത്രമാണ്. വില ലഭിക്കാത്തതിനാല്‍ വിളവെടുക്കാതെ തോട്ടം ഉപേക്ഷിച്ച കാബേജ് കര്‍ഷകരും വട്ടവടയില്‍ ധാരാളം ഉണ്ട്. എല്ലാ ഓണക്കാലത്തും പച്ചക്കറി സംഭരിക്കുമെന്ന (horticorp onam season vegetables collection) പ്രഖ്യാപനവുമായി ഹോര്‍ട്ടികോര്‍പ്പ് (Kerala horticorp) എത്തും. എന്നാല്‍ സംഭരിക്കുന്നത് പരിമിതമായ പച്ചക്കറി മാത്രമാണ്. ഇതിന്‍റെ വില അടുത്ത ഓണക്കാലം എത്തിയാലും കിട്ടാറില്ലെന്ന് കര്‍ഷകര്‍ ഏറെ സങ്കടത്തോടെ പറയുന്നു.

ALSO READ | Planting Festival| പൊന്നിന്‍ ചിങ്ങത്തെ വരവേറ്റ് കുട്ടിക്കര്‍ഷകര്‍; പ്രതീക്ഷകളുടെ കൃഷി പാഠം

ഈ വില കിട്ടാത്തതുകൊണ്ട് തന്നെ ഇത്തവണ ഇവിടുത്തെ കര്‍ഷകര്‍ ഹോര്‍ട്ടികോര്‍പ്പിനെ ബഹിഷ്‌കരിക്കാനാണ് തീരുമാനം. ഹോര്‍ട്ടികോര്‍പ്പ് അധികൃതര്‍ പച്ചക്കറിയ്‌ക്ക് കൃത്യസമയത്ത് പണം നല്‍കുന്നില്ലെന്നും ഇവ പൂര്‍ണമായും സംഭരിക്കുന്നില്ലെന്നും കർഷകർ ആരോപിക്കുന്നു. അതേസമയം, പച്ചക്കറിയുടെ കുടിശ്ശിക ഇനി കര്‍ഷകര്‍ക്ക് നല്‍കാനില്ലെന്ന നിലപാടിലാണ് ഹോര്‍ട്ടികോര്‍പ്പ്. പ്രതീക്ഷയോടെ കാത്തിരുന്ന വട്ടവടയിലെ കർഷകർക്ക് ഇക്കുറിയും കണ്ണീരോണമാണ്.

ഓണത്തെ വരവേല്‍ക്കാന്‍ തിരുവാർപ്പ് റെഡി ; പൂകൃഷി വൻ വിജയം : തിരുവാർപ്പിൽ, ഓണ വിപണി മുന്നിൽ കണ്ട് വനിതകള്‍ ചെയ്‌ത പൂകൃഷി വൻ വിജയമായിരിക്കുകയാണ്. വനിത തൊഴിലുറപ്പ് സംഘത്തിലെ അംഗങ്ങളാണ് പൂകൃഷി ചെയ്യുന്നത്. രണ്ടാം തവണയാണ് പഞ്ചായത്തിന്‍റെ സഹായത്തോടെ വനിത കൂട്ടായ്‌മ ബന്തിപ്പൂ കൃഷി ചെയ്യുന്നത്. തിരുവാർപ്പ് പഞ്ചായത്തിന്‍റേയും കൃഷിഭവന്‍റേയും സഹായത്തോടെയാണ് പൂകൃഷി. കഴിഞ്ഞ ഓണത്തിനും ഈ വനിത കൂട്ടായ്‌മ പൂക്കൾ കൃഷി ചെയ്‌ത് വിജയിച്ചിരുന്നു. ഇതിനെ തുടർന്നാണ് രണ്ടാമതും പൂക്കൾ കൃഷി ചെയ്യാന്‍ ഇവര്‍ക്ക് ആത്മവിശ്വാസം ലഭിച്ചത്.

READ MORE | കോട്ടയത്തിന് പൂക്കളമിടാൻ തിരുവാർപ്പില്‍ പൂപ്പാടം റെഡി

കൃഷിഭവൻ നൽകിയ തൈ ഉപയോഗിച്ചാണ് പൂകൃഷി. 30 ദിവസമാകുന്ന തൈയാണ് അവിടെ നിന്ന് നൽകുന്നത്. ഇതിന് വെള്ളവും വളവും നൽകി പരിപാലിച്ചാണ് ഇവർ പൂകൃഷിയിൽ നുറുമേനി വിളവ് നേടിയത്. സംഘത്തിലെ ഏഴ് വനിതകളാണ് പൂന്തോട്ടം പരിപാലിക്കുന്നത്. പൂക്കൾ ആവശ്യമുള്ളവർക്ക് ഇവിടെ നേരിട്ടെത്തിയാൽ വാങ്ങാം. കോട്ടയത്തെ പൂമാർക്കറ്റിലും ഇവർ വിൽപനക്കായി പൂക്കൾ എത്തിക്കും.

ALSO READ | തലമുറകളായി കൈമാറി വരുന്ന പാരമ്പര്യം; നാടൻ വഴുതന പെരുമയിൽ പുത്തൂർ ഗ്രാമം

Last Updated : Aug 19, 2023, 4:56 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.