ETV Bharat / state

ഇടുക്കിയില്‍ മീൻ പിടിക്കുന്നതിനിടെ കാണാതായ യുവാക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തി - idukki missing youths found dead news

ചൊവ്വാഴ്‌ച വൈകിട്ട് 5.30 ഓടെയാണ് സുഹൃത്തുക്കളായ യുവാക്കൾ വെള്ളത്തിൽ ഒഴുക്കിൽപ്പെട്ടത്.

ഇടുക്കി യുവാക്കള്‍ പുഴ മൃതദേഹം വാര്‍ത്ത  ഇടുക്കി സീതക്കയം യുവാക്കള്‍ മൃതദേഹം വാര്‍ത്ത  പുഴ യുവാക്കള്‍ മൃതദേഹം വാര്‍ത്ത  ഇടുക്കി പുഴ മരണം വാര്‍ത്ത  idukki two youth found dead news  idukki missing youths found dead news  idukki men fishing found dead news
ഇടുക്കിയില്‍ മീൻ പിടിക്കുന്നതിനിടെ കാണാതായ യുവാക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തി
author img

By

Published : Jun 18, 2021, 10:25 AM IST

ഇടുക്കി: ഇടുക്കിയില്‍ മീൻ പിടിക്കുന്നതിനിടെ കാണാതായ യുവാക്കളുടെ മൃതദേഹങ്ങൾ കയത്തില്‍ നിന്ന് കണ്ടെത്തി. മാട്ടുത്താവളത്ത് ഓട്ടോറിക്ഷ ഡ്രൈവർമാരായ ഇ.ആർ മനു, ജോയ്‌സ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ജനവാസ മേഖലയിൽ നിന്നും മൂന്ന് കിലോമീറ്ററോളം ദൂരെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ഇന്ന് പുലർച്ചെ വലകെട്ടാന്‍ എത്തിയവരാണ് സീതക്കയത്തിൽ കമിഴ്ന്ന് കിടക്കുന്ന നിലയിൽ മനുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. രാവിലെ എട്ടരയോടെ ജോയ്‌സിന്‍റെ മൃതദേഹവും കണ്ടെത്തി. ചൊവ്വാഴ്‌ച വൈകിട്ട് 5.30 ഓടെയാണ് സുഹൃത്തുക്കളായ യുവാക്കൾ വെള്ളത്തിൽ ഒഴുക്കിൽപ്പെട്ടത്.

Also read: ദൃശ്യയെ വിനീഷ് കുത്തിയത് 22 തവണ; മരണകാരണം മുറിവുകളും ആന്തരിക രക്തസ്രാവവും

യുവാക്കളെ കാണാതായതിന് പിന്നാലെ നാട്ടുകാർ തിരച്ചില്‍ നടത്തിയിരുന്നു. പൊലീസും ഫയർഫോഴ്‌സും സ്‌കൂബ ഡൈവിംഗ് ടീമും ദുരന്ത നിവാരണ സേനയും ചേര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസം തിരച്ചിൽ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല. പ്രതികൂല കാലാവസ്ഥ മൂലം ഇന്നലെ വൈകിട്ട് അവസാനിപ്പിച്ച തിരച്ചിൽ പുനരാരംഭിക്കാനിരിക്കെയാണ് ഇന്ന് രാവിലെ മൃതദേഹങ്ങൾ കണ്ടെത്തിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.