ഇടുക്കി: പഠ്‌ന ലിഖ് അഭിയാന്‍ പദ്ധതി പ്രകാരം ഇടുക്കി ജില്ലയില്‍ സാക്ഷരരായത് 23,000-ത്തിലധികം പേര്‍. തോട്ടം മേഖലയിലെ തമിഴ്, ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ സാക്ഷരത പരീക്ഷയെഴുതി. പഠ്‌ന ലിഖ്‌ന അഭിയാന്‍ പദ്ധതിയിലൂടെ ജില്ലയില്‍ ഇരുപതിനായിരം പേരെ സാക്ഷരരാക്കുകയായിരുന്നു ലക്ഷ്യം.
എന്നാല്‍ 23,840 പേര്‍ പദ്ധതിയില്‍ പങ്കാളികളാവുകയും സാക്ഷരത പരീക്ഷ എഴുതുകയും ചെയ്‌തു. 2,317 ഇന്‍സ്ട്രക്‌ടര്‍മാരുടെ സഹായത്തോടെയാണ് സാക്ഷരത ക്ലാസുകള്‍ സംഘടിപ്പിച്ചത്. തോട്ടം, കാര്‍ഷിക മേഖലകളില്‍ തൊഴിലാളികള്‍ക്ക് അനുയോജ്യമായ സമയം കണ്ടെത്തിയാണ് ക്ലാസുകള്‍ നടത്തിയത്.
Also read: 'മതം കലയെ കീഴടക്കി'; കൂടല്‍മാണിക്യം നൃത്തവിവാദത്തിൽ ശശി തരൂർ