ഇടുക്കി: കുടുംബ വഴക്കിനെ തുടർന്ന് മകൻ അച്ഛനെയും അമ്മയേയും വെട്ടിക്കൊന്നു(Idukki Moolamattam Murder Case). മൂലമറ്റം സ്വദേശിപീലിയാനിക്കൽ കുമാരൻ , ഭാര്യ തങ്കമ്മ എന്നിവരാണ് മരിച്ചത്. 60 കാരനായ കുമാരൻ സംഭവ സ്ഥലത്തു തന്നെ മരണമടഞ്ഞു.
ഗുരുതര പരിക്കേറ്റ ഭാര്യ തങ്കമ്മയെ തൊടുപുഴ ജില്ല ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ രാത്രിയൊടെയായിരുന്നു സംഭവം എന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് രാവിലെയാണ് സംഭവം പുറം ലോകം അറിയുന്നത്. പ്രതി ആയ
മകൻ അജേഷ് ഒളിവിലാണ്. ഇയാളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു