ഇടുക്കി: കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ കമ്പിളികണ്ടം കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത് പ്രസിഡന്‍റ് ജിജി കെ ഫിലിപ്പാണ് ഉദ്ഘാടനം നിർവഹിച്ചത്. ഡെപ്യുട്ടി ഡിഎംഒ ഡോ. സുരേഷ് വർഗീസ് പുതിയതായി നിർമിച്ച ലാബിന്‍റെ ഉദ്ഘാടനവും നിർവഹിച്ചു. കൂടാതെ ഇടുക്കി എംഎൽഎ റോഷി അഗസ്റ്റിന്‍റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അമ്പത് ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച കെട്ടിടത്തിന്‍റെ ഉദ്ഘാടനവും തിങ്കളാഴ്‌ച നടന്നു. ഉദ്ഘാടന യോഗത്തിൽ കൊന്നത്തടി ഗ്രാമപഞ്ചായത് പ്രസിഡന്‍റ് രമ്യ റെനീഷ് അധ്യക്ഷത വഹിച്ചു.
ഇടുക്കി കമ്പിളികണ്ടം കുടുംബാരോഗ്യ കേന്ദ്രം നാടിന് സമർപ്പിച്ചു - ഇടുക്കി കമ്പിളികണ്ടം കുടുംബാരോഗ്യ കേന്ദ്രം
ഇടുക്കി എംഎൽഎ റോഷി അഗസ്റ്റിന്‍റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അമ്പത് ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച കെട്ടിടത്തിന്‍റെ ഉദ്ഘാടനവും നടന്നു