ETV Bharat / state

ഭൂപ്രശ്‌നത്തില്‍ പരിഹാരമില്ല ; പ്രതിഷേധം ശക്തമാക്കാന്‍ ഹൈറേഞ്ച് സംരക്ഷണ സമിതി

ആദ്യഘട്ടമായി മാർച്ച് 15ന് ചെറുതോണിയിലും ഏപ്രിൽ 20ന് കട്ടപ്പനയിലും സായാഹ്ന ധർണ നടത്തുമെന്ന് സമിതി നേതാക്കൾ

ഇടുക്കി ഭൂവിഷയം പരിഹാരം  ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങൾ  ഹൈറേഞ്ച് സംരക്ഷണ സമിതി പ്രതിഷേധം  idukki land issues  high range protection committee protest
ഭൂവിഷയത്തില്‍ പരിഹാരമില്ല; പ്രതിഷേധം ശക്തമാക്കാന്‍ ഹൈറേഞ്ച് സംരക്ഷണ സമിതി
author img

By

Published : Mar 13, 2022, 4:17 PM IST

ഇടുക്കി : ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങൾ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് ഹൈറേഞ്ച് സംരക്ഷണ സമിതി സമരം ശക്തമാക്കുന്നു. ആദ്യഘട്ടമായി മാർച്ച് 15ന് ചെറുതോണിയിലും ഏപ്രിൽ 20ന് കട്ടപ്പനയിലും സായാഹ്ന ധർണ നടത്തുമെന്ന് സമിതി നേതാക്കൾ അറിയിച്ചു.

ഇടുക്കി ജില്ലയുടെ സുവർണ ജൂബിലി വർഷത്തിൽ ഏറ്റവും ഗൗരവമായി പരിഗണിക്കേണ്ട വിഷയം ഭൂപ്രശ്‌നങ്ങളാണ്. എന്നാൽ ഇക്കാര്യത്തിൽ കാര്യമായ കൂടിയാലോചനകളോ വ്യക്തമായ നയപരിപാടികളോ ഉണ്ടാകുന്നില്ല.

സമിതി രക്ഷാധികാരിയുടെ പ്രതികരണം

പരിഹാരമാകാതെ ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങള്‍

1964 ഭൂപതിവ് ചട്ടങ്ങൾ അനുസരിച്ച് പതിച്ച് നൽകിയ ഭൂമിയിൽ വാണിജ്യാവശ്യങ്ങൾക്കായി ഉണ്ടായ നിർമാണങ്ങൾ നിരോധിച്ച് ഇറക്കിയ ഉത്തരവുകളും തുടർന്നുണ്ടായ കോടതി വിധികളും ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. ഇത് പരിഹരിക്കുന്നതിന് നിയമ ഭേദഗതി ഉൾപ്പടെയുള്ള നടപടികൾ സർക്കാർ ആവർത്തിച്ച് പ്രഖ്യാപിക്കുന്നുണ്ടെങ്കിലും നടപ്പിലാകുന്നില്ല.

കല്ലാർകുട്ടി, പൊൻമുടി, പത്തുചെയിൻ പട്ടയം, മൂന്നുചെയിൻ പട്ടയം, സെറ്റിൽമെന്‍റ് പട്ടയം, ഭൂരേഖകളിൽ ഏലം കൃഷി എന്നെഴുതിയ മേഖലകൾക്ക് പട്ടയം തുടങ്ങിയ വിഷയങ്ങൾക്ക് യാതൊരു പരിഹാരവും ആയിട്ടില്ല. എന്നാൽ രവീന്ദ്രൻ പട്ടയം റദ്ദ് ചെയ്‌തും ഇടുക്കി തഹസിൽദാരെ സസ്പെൻഡ് ചെയ്‌തും പ്രശ്‌ന പരിഹാരം കൂടുതൽ സങ്കീർണമാക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് സമിതി രക്ഷാധികാരി ആര്‍ മണിക്കുട്ടൻ പറഞ്ഞു.

വന്യജീവികളുടെ ശല്യവും വനപാലകരുടെ കൈവശ ഭൂമിയിലേക്കുളള അധിനിവേശവും വർധിക്കുകയാണ്. ഇവയ്ക്കും പരിഹാരമില്ല. പട്ടയ ഭൂമിയിലെ വൃക്ഷങ്ങൾ മുറിയ്ക്കുന്നതിന് അനുമതി നൽകിയത് ദുരുപയോഗിക്കപ്പെട്ടതിനാല്‍ ഉത്തരവ് റദ്ദാക്കിയിരുന്നു. പിഴവുകൾ തിരുത്തി പുതിയ ഉത്തരവ് ഇറക്കുമെന്നുള്ള പ്രഖ്യാപനവും ഇതുവരെ നടപ്പാക്കിയിട്ടില്ല.

Also read: ബസുടമകളുടെ ആവശ്യം ന്യായം; ബസ് ചാര്‍ജ് കൂട്ടുമെന്ന് ഗതാഗത മന്ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.