ETV Bharat / state

ഇടുക്കിയില്‍ കാട്ടാന ശല്യം രൂക്ഷം ; പലചരക്ക് കട തകര്‍ക്കുന്നത് പതിനാറാം തവണ, ദൃശ്യം പുറത്ത് - ഇടുക്കി ഏറ്റവും പുതിയ വാര്‍ത്ത

ചൊക്കനാട് എസ്റ്റേറ്റ് സൗത്ത് ഡിവിഷനിൽ പുണ്യവേലിന്‍റെ പലചരക്കുകടയാണ് പതിനാറാമത്തെ തവണ കാട്ടാനകള്‍ തകര്‍ക്കുന്നത്

idukki elephant attack  elephant attack in idukki  elephant attack on grocery shop  wild elephant in idukki  wild animal attack in idukki  latest news in idukki  latest news today  കാട്ടാന  ഇടുക്കിയില്‍ കാട്ടാന ശല്യം രൂക്ഷം  പലചരക്ക് കട തകര്‍ക്കുന്നത് പതിനാറാം തവണ  കാട്ടാനയുടെ ആക്രമണം  വന്യജീവി ആക്രമണം  ഇടുക്കി ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
ഇടുക്കിയില്‍ കാട്ടാന ശല്യം രൂക്ഷം; പലചരക്ക് കട തകര്‍ക്കുന്നത് പതിനാറാം തവണ, ദൃശ്യങ്ങള്‍ പുറത്ത്
author img

By

Published : Feb 13, 2023, 11:58 AM IST

കാട്ടാന പലചരക്ക് കട തകര്‍ക്കുന്നതിന്‍റെ ദൃശ്യങ്ങള്‍

മൂന്നാര്‍: ഇടുക്കിയില്‍ കാട്ടാനകള്‍ വീണ്ടും പലചരക്ക് കട തകർത്തു. ചൊക്കനാട് എസ്റ്റേറ്റ് സൗത്ത് ഡിവിഷനിൽ പുണ്യവേലിന്‍റെ പലചരക്കുകടയാണ് കാട്ടാനക്കൂട്ടം തകർത്തത്. പതിനാറാമത്തെ തവണയാണ് ഈ കടയ്ക്കുനേരെ ആക്രമണം ഉണ്ടാകുന്നത്.

രാത്രി 12 മണിയോടെ സ്ഥലത്തെത്തിയ ആനക്കൂട്ടം കടയുടെ മുൻ വാതിൽ തകർത്ത് കടയിൽ ഉണ്ടായിരുന്ന അരി, ഗോതമ്പ്, പലചരക്ക് സാധനങ്ങൾ, പച്ചക്കറികൾ തുടങ്ങിവയെല്ലാം തിന്നുനശിപ്പിച്ചു. രണ്ട് കുട്ടികൾ ഉൾപ്പടെ അഞ്ച് ആനകളാണ് കട തകർത്തത്. ഇരുപതിനായിരം രൂപയുടെ നഷ്‌ടമാണ് സംഭവിച്ചത്.

ജനുവരി 19ാം തിയ്യതി ഇതേ കട കാട്ടാനകള്‍ തകർത്തിരുന്നു. പിന്നീട് നാട്ടുകാർ ആനക്കൂട്ടത്തെ കാട്ടിലേക്ക് വിരട്ടിയോടിക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.