ETV Bharat / state

വഞ്ചിപ്പാട്ടില്‍ മൂന്നാം തവണയും വിജയ കിരീടമണിഞ്ഞ് കുമാരമംഗലത്തെ മിടുക്കികൾ - ഇടുക്കി ജില്ലാ സ്‌കൂൾ കലോത്സവം

ഭീഷ്‌മ പര്‍വത്തിലെ വരികള്‍ താളത്തിനൊത്ത് ആലപിച്ചാണ് കുമാരമംഗലം എംകെഎന്‍എം ഹയര്‍സെക്കന്‍ററി സ്‌കൂൾ വിദ്യാര്‍ഥികൾ ഇത്തവണയും മികച്ച വിജയം നേടിയത്.

വഞ്ചിപ്പാട്ടില്‍ മൂന്നാം തവണയും വിജയ കിരീടമണിഞ്ഞ് കുമാരമംഗലത്തെ മിടുക്കികൾ
author img

By

Published : Nov 21, 2019, 3:15 AM IST

ഇടുക്കി: ജില്ലാ സ്‌കൂൾ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം വഞ്ചിപ്പാട്ട് മത്സരത്തില്‍ മൂന്നാം തവണയും വിജയ കിരീടമണിഞ്ഞതിന്‍റെ സന്തോഷത്തിലാണ് കുമാരമംഗലം എംകെഎന്‍എം ഹയര്‍സെക്കന്‍ററി സ്‌കൂളിലെ മത്സരാര്‍ഥികള്‍. ആലാപന മാധുര്യത്തിനും ഭാഷാശുദ്ധിക്കുമൊപ്പം ഊര്‍ജസ്വലത കൂടി ലയിച്ചുചേര്‍ന്നതോടെ കുമാരമംഗലത്തിന്‍റെ വഞ്ചിപ്പാട്ട് കലാകാരികള്‍ ഒന്നാം സ്ഥാനം നേടിയെടുത്തു. സംസ്ഥാന സ്‌കൂൾ കലോത്സവത്തിലും വഞ്ചിപ്പാട്ട് മത്സരത്തിലെ ഒന്നാം സ്ഥാനം ഇടുക്കിയിലെത്തിക്കണമെന്നാണ് ഈ കൊച്ചുമിടുക്കികളുടെ ആഗ്രഹം.

വഞ്ചിപ്പാട്ടില്‍ മൂന്നാം തവണയും വിജയ കിരീടമണിഞ്ഞ് കുമാരമംഗലത്തെ മിടുക്കികൾ

കഴിഞ്ഞ രണ്ട് വര്‍ഷമായി ഹൈസ്‌കൂള്‍ വിഭാഗം വഞ്ചിപ്പാട്ട് മത്സരത്തിലെ ഒന്നാം സ്ഥാനം ഇവര്‍ മറ്റാര്‍ക്കും വിട്ടു നല്‍കിയിട്ടില്ല. ഇത്തവണയും പതിവ് തെറ്റിക്കാതെ നേടിയ വിജയവുമായാണ് കുമാരമംഗലത്തിന്‍റെ മിടുക്കികള്‍ കട്ടപ്പനയില്‍ നിന്നും മടങ്ങിയത്. ഭീഷ്‌മ പര്‍വത്തിലെ വരികള്‍ താളത്തിനൊത്ത് ആലപിച്ചാണ് ഇവര്‍ ഇത്തവണയും മികച്ച വിജയം നേടിയത്.

Intro:ഭീഷ്മ പര്‍വ്വത്തിലെ വരികള്‍ താളത്തിനൊത്താലപിച്ച് ഹൈസ്‌ക്കൂള്‍ വിഭാഗം വഞ്ചിപ്പാട്ട് മത്സരത്തില്‍ മൂന്നാം തവണയും വിജയ കിരീടമണിഞ്ഞതിന്റെ സന്തോഷത്തിലാണ് കുമാരമംഗലം എംകെഎന്‍എം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ മത്സരാര്‍ത്ഥികള്‍.ആലാപന മാധുര്യത്തിനും ഭാഷശുദ്ധിക്കുമൊപ്പം ഊര്‍ജ്ജസ്വലത കൂടി ലയിച്ചു ചേര്‍ന്നതോടെ കുമാരമംഗലത്തിന്റെ വഞ്ചിപ്പാട്ട് കലാകാരികള്‍ ഒന്നാം സ്ഥാനം തങ്ങളുടെ പേരില്‍ കുറിച്ചു.സംസ്ഥാന കലോത്സവത്തില്‍ തങ്ങളുടെ ഇനത്തിലെ ഒന്നാം സ്ഥാനം ഇടുക്കിയിലെത്തിക്കണമെന്നാണ് ഈ കൊച്ചു മിഠുക്കികളുടെ ആഗ്രഹം.Body:

വിഒ

കഴിഞ്ഞ രണ്ട് വര്‍ഷമായി ഹൈസ്‌ക്കൂള്‍ വിഭാഗം വഞ്ചിപ്പാട്ട് മത്സരത്തില്‍ ഒന്നാം സ്ഥാനം കുമാരമംഗലം എംകെഎന്‍എം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വഞ്ചിപ്പാട്ട് മത്സരാര്‍ത്ഥികള്‍ മറ്റാര്‍ക്കും വിട്ടു നല്‍കിയിട്ടില്ല.ഇത്തവണയും പതിവ് തെറ്റിക്കാതെ ഹാട്രിക് വിജയവുമായാണ് കുമാരമംഗലത്തിന്റെ മിടുക്കികള്‍ കട്ടപ്പനയില്‍ നിന്നും മടങ്ങിയത്.ഭീഷ്മ പര്‍വ്വത്തിലെ വരികള്‍ താളത്തിനൊത്താലപിച്ചാണ് ഈ മിഠുക്കികള്‍ ഇത്തവണയും മികച്ച വിജയം ചേര്‍ത്ത് പിടിച്ചത്.

ഹോള്‍ഡ്

ഒന്നാംസ്ഥാനം നിലനിര്‍ത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് മത്സരാര്‍ത്ഥികള്‍ പറഞ്ഞു.

ബൈറ്റ്

ആരതി
(മത്സരാര്‍ത്ഥി)

Conclusion:ചങ്ങനാശ്ശേരി മംഗളദാസാണ് ഈ കൊച്ചു മിടുക്കികള്‍ക്ക വഞ്ചിപ്പാട്ടിന്റെ താളം പകര്‍ന്ന് നല്‍കുന്നത്.സംസ്ഥാന കലോത്സവത്തില്‍ തങ്ങളുടെ ഇനത്തിലെ ഒന്നാം സ്ഥാനം ഇടുക്കിയിലെത്തിക്കണമെന്നാണ് ഈ കൊച്ചു മിഠുക്കികളുടെ ആഗ്രഹം.

ETV BHARAT IDUKKI
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.