ETV Bharat / state

അമ്മ ഗുരുവായി; മോണോ ആക്‌ടില്‍ വിജയമധുരം നുകര്‍ന്ന് ആലോഖ്

ആദ്യമായാണ് ജില്ലാ കലോത്സവ വേദിയില്‍ മത്സരിക്കാനെത്തിയതെങ്കിലും  മോണോ ആക്‌ട് വേദിയിലെ തന്മയത്വത്തോടെയുള്ള പ്രകടനമാണ് ആലോഖിനെ വിജയകിരീടം ചൂടിച്ചത്.

അമ്മ ഗുരുവായി; മോണോ ആക്‌ടില്‍ വിജയമധുരം നുകര്‍ന്ന് ആലോഖ്
author img

By

Published : Nov 21, 2019, 2:25 AM IST

ഇടുക്കി: സിബിഎസ്‌ഇ സിലബസില്‍ നിന്നും സര്‍ക്കാര്‍ സിലബസിലേക്കുള്ള മാറ്റം, ചിന്നക്കനാല്‍ എഫ്എംഎച്ച്എസ് വിദ്യാര്‍ഥിയായ ആലോഖ് ഏബിളിന് സമ്മാനിച്ചത് ജില്ലാ കലോത്സവത്തിലെ ഹൈസ്‌കൂള്‍ വിഭാഗം മോണോ ആക്‌ട് മത്സരത്തിലെ ഒന്നാംസ്ഥാനമാണ്.

അമ്മ ഗുരുവായി; മോണോ ആക്‌ടില്‍ വിജയമധുരം നുകര്‍ന്ന് ആലോഖ്

ആദ്യമായാണ് ജില്ലാ കലോത്സവ വേദിയില്‍ മത്സരിക്കാനെത്തിയതെങ്കിലും മോണോ ആക്‌ട് വേദിയിലെ തന്മയത്വത്തോടെയുള്ള പ്രകടനമാണ് ആലോഖിനെ വിജയകിരീടം ചൂടിച്ചത്. അമ്മ ഷൈനിയായിരുന്നു ആലോഖിന്‍റെ ഗുരു. ദൈവത്തിന്‍റെ സ്വന്തം നാട് ചെകുത്താന്‍റെ സ്വന്തം നാടാകുന്നുവെന്ന ആശയവുമായിട്ടായിരുന്നു ആലോഖ് എന്ന എട്ടാംക്ലാസുകാരന്‍ ആസ്വാദകര്‍ക്ക് മുന്നിലെത്തിയത്.

Intro:സിബിഎസ്ഇ സിലബസില്‍ നിന്നും സ്‌റ്റേറ്റ് സിലബസിലേക്കുള്ള മാറ്റം ആഘോഷമാക്കി തീര്‍ത്ത് ചിന്നക്കനാല്‍ എഫ്എംഎച്ച്എസിലെ കുരുന്ന് കലാകാരന്‍ ആലോഖ് ഏബിള്‍.ആദ്യമായി ജില്ലാ കലോത്സവ വേദിയില്‍ മത്സരിക്കാനെത്തിയ ആലോഖ് ഹൈസ്‌ക്കൂള്‍ വിഭാഗം മോണോ ആക്ട് മത്സരത്തില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കി.ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താന്റെ സ്വന്തം നാടാകുന്നുവെന്ന ആശയമായിരുന്നു ആലോഖ് തന്റെ മോണോആക്ടിലൂടെ മുമ്പോട്ട് വച്ചത്.
Body:
വിഒ

കഴിഞ്ഞ വര്‍ഷം വരെ അടിമാലിയിലെ സ്വകാര്യ സിബിഎസ് സി സ്‌കൂളില്‍ പഠനം നടത്തി വന്നിരുന്ന ആലോഖ് ഈ വര്‍ഷമാണ് ചിന്നക്കനാല്‍ എഫ്എംഎച്ച്എസിലേക്ക് മാറി പഠനം ആരംഭിച്ചത്.സിബിഎസ്ഇ സിലബസില്‍ നിന്നും സ്‌റ്റേറ്റ് സിലബസിലേക്കുള്ള മാറ്റം ആഘോഷമാക്കി തീര്‍ത്ത് ഈ എട്ടാംക്ലാസുകാരന്‍ ഇത്തവണത്തെ ഹൈസ്‌ക്കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ മോണോ ആക്ട് വിഭാഗം മത്സരത്തില്‍ ഒന്നാംസ്ഥാനം തന്റെ പേരില്‍ കുറിച്ചു.ആദ്യമായാണ് കലോത്സവ വേദിയില്‍ എത്തുന്നതെങ്കിലും തന്മയത്വത്തോടെയുള്ള പ്രകടനമാണ് ആലോഖിനെ വിജയകിരീടം ചൂടിച്ചത്.കാലിക പ്രാധാന്യമുള്ള വിഷയം വേണം മോണോ ആക്ട് വേദിയില്‍ എത്തിക്കുവാന്‍ എന്ന നിര്‍ബന്ധത്തില്‍ നിന്നുമാണ് തന്റെ മോണോ ആക്ട് പിറന്നതെന്ന് ആലോഖ് പറയുന്നു.

ബൈറ്റ്

ആലോഖ്

( മത്സര വിജയി)

Conclusion:അമ്മയായ ഷൈനിയാണ് മോണോ ആക്ടില്‍ ആലോഖിന്റെ ഗുരു.ആലോഖ് പത്തിലെത്തുമ്പോള്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിന് വേണ്ടിയായിരുന്നു സിബിഎസ്ഇ സിലബസില്‍ നിന്നും തന്റെ സ്‌കൂളിലേക്ക് മാറ്റിയതെന്നും ഇപ്പോള്‍ ലഭിച്ച വിജയം ഇരട്ടിമധുരമാണെന്നും മാതാവ് ഷൈനി പറഞ്ഞു.

ETV BHARAT IDUKKI
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.