ഇടുക്കി: കേരളത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതോടെ ഇടുക്കി ജില്ലയിലെ അതിർത്തി മേഖലകൾ കനത്ത ജാഗ്രതയിൽ. തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലെ ചെക്‌പോസ്‌റ്റുകളിൽ മൃഗസംരക്ഷണവകുപ്പ് പരിശോധന കർശനമാക്കി. വയനാട്ടിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് സംസ്ഥാന അതിർത്തികളിൽ മൃഗസംരക്ഷണ വകുപ്പ് പരിശോധന കർശനമാക്കിയിരിക്കുന്നത്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുൾപ്പടെ സംസ്ഥാനത്തിനകത്തേയ്ക്കും പുറത്തേയ്ക്കും പന്നികളുടെയും പന്നി മാംസത്തിന്‍റെയും കടത്ത് കർശനമായി നിരോധിച്ചിരിക്കുകയാണ്. ഇത് സംബന്ധിച്ച് സർക്കാർ വിജ്ഞാപനവും ഇറക്കിയിരുന്നു. ഇതേ തുടർന്നാണ് ജില്ല അതിർത്തികളിലും മൃഗസംരക്ഷണവകുപ്പ് പരിശോധന കർശനമാക്കിയിരിക്കുന്നത്.
ബോഡിമെട്ട്, കമ്പംമെട്ട്, മറയൂർ ചെക്ക്പോസ്റ്റുകളിൽ പന്നികളെ വാഹനങ്ങളിൽ കൊണ്ടുവരുന്നുണ്ടോ എന്നും ഉണ്ടെങ്കിൽ വാഹനം തടഞ്ഞ് തിരിച്ചയയ്ക്കാനുമാണ് നിർദ്ദേശം. കൂടുതൽ ജില്ലകളിലേയ്ക്ക് പന്നിപ്പനി പടരാതെ നിയന്ത്രണ വിധേയമാക്കാനുള്ള കടുത്ത ജാഗ്രതയിലാണ് ആരോഗ്യ വകുപ്പും മൃഗസംരക്ഷണ വകുപ്പും.
More Read: വാഴക്കുലയാണെന്ന് തെറ്റിദ്ധരിപ്പിച്ച് പന്നിയെ കടത്തി: മൃഗസംരക്ഷണവകുപ്പ് പിന്തുടര്‍ന്ന് പിടികൂടി