ഇടുക്കി: കൊവിഡ് കാലത്തെ മുന്നണിപ്പോരാളികളായി പ്രവർത്തിക്കുന്ന പ്രാദേശിക മാധ്യമ പ്രവർത്തകരായ സുഹൃത്തുക്കൾക്ക് സഹായഹസ്തവുമായി ഉഷ ടീച്ചർ. കൊവിഡ് മഹാമാരിയെ തുടർന്ന് അടിക്കടിയുണ്ടായ ലോക്ക് ഡൗൺ, മാധ്യമ പ്രവർത്തകരിൽ ചിലർക്കുണ്ടായ കൊവിഡ് ബാധ എന്നിവ നിമിത്തം ബുദ്ധിമുട്ടിയ മാധ്യമ പ്രവർത്തകർക്ക് സഹായഹസ്തമായിട്ടാണ് ഇടുക്കി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഉഷാകുമാരി ടീച്ചർ ഭക്ഷ്യ കിറ്റുകളടങ്ങിയ സഹായവുമായി സമീപച്ചത്.
നിർധനരായ സ്കൂൾ കുട്ടികളുടെ പഠനചിലവുകൾ നൽകി ടീച്ചറിന്‍റെ വീട്ടിൽ നിർത്തി പഠിപ്പിക്കുന്നതടക്കം നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ടീച്ചർ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.പി.സുബീഷ്, സി.ആർ രാജു എന്നിവരുടെ സഹകരണത്തോടെയാണ് രാജാക്കാട്ടിലെ പ്രാദേശിക മാധ്യമ പ്രവർത്തകരായ 13 പേർക്ക് അരിയും, പലവ്യഞ്ജനങ്ങളുമടങ്ങിയ കിറ്റ് നൽകിയത്.
also read: കിടപ്പുരോഗികള്‍ക്ക് ഭക്ഷ്യകിറ്റും മാസ്കും വീട്ടിലെത്തിച്ച് നെടുമങ്ങാട് പൊലീസ്