ഇടുക്കി: മൂന്നാർ പെരിയവരയിലെ താൽക്കാലിക പാലം പുനര്‍നിര്‍മിക്കാന്‍ ജര്‍മ്മന്‍ സാങ്കേതികവിദ്യ ഉപയോഗിക്കും. വയനാട് അടക്കമുള്ള മേഖലകളില്‍ പദ്ധതി വിജയിച്ചതിനെ തുടര്‍ന്നാണിത്. ഭൂവസ്‌ത്രം എന്ന പേരില്‍ കയര്‍ ഫെഡാണ് പാലം നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്നത്.
പുഴക്ക് കുറുകെ സ്ഥാപിച്ചിട്ടുള്ള കോണ്‍ക്രീറ്റ് പൈപ്പുകൾക്ക് മുകളില്‍ മണ്ണും മെറ്റലും നിരത്തി അവയെ കയര്‍മാറ്റുകൊണ്ട് പൊതിഞ്ഞ് മുകളില്‍ വീണ്ടും കരിങ്കല്ല് പാകിയാണ് നിര്‍മാണം. നാല്‍പതു സെന്‍റീമീറ്റര്‍ ഉയരത്തില്‍ കരിങ്കല്ലും മണ്ണും ഉപയോഗിച്ച് പാലത്തിന്റെ മുകൾ ഭാഗം നിർമിക്കും. കയര്‍ മാറ്റിനുള്ളിലെ മണ്ണും മെറ്റലുകളും ഉറക്കുന്നതോടെ ഈ പ്രതലം ഏറെ നാള്‍ പാലം ഈടു നില്‍ക്കും. വെള്ളപ്പാച്ചിലിനെ അതിജീവിക്കാന്‍ പുതിയ നിര്‍മാണത്തിന് കഴിയുമെന്നാണ് അവകാശവാദം. ഹൈറേഞ്ച് മേഖലയില്‍ ആദ്യമായാണ് ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നത്. പണി പൂര്‍ത്തിയായാല്‍ പാലത്തിന് മുകളിലൂടെ 25 ടണ്‍ ഭാരം വരെ കയറ്റിവിടാനാകും.