ഇടുക്കി: തൊടുപുഴ വണ്ണപ്പുറം സൗത്ത് ഇന്ത്യൻ ബാങ്കിന്‍റെ എടിഎമ്മിൽ തീ പിടിത്തം. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രി 8 മണിയോടുകൂടിയാണ് സംഭവം.
ടൗണിൽ പട്രോളിങ് നടത്തുകയായിരുന്ന കാളിയാർ സബ് ഇൻസ്പെക്ടർ വി.സി വിഷ്ണു കുമാർ ആണ് ആദ്യം തീ കണ്ടത്. ഉദ്യോഗസ്ഥൻ ഉടൻ തന്നെ തീ അണച്ചതിനാല്‍ വൻ ദുരന്തമാണ് ഒഴിവായത്. സൗത്ത് ഇന്ത്യൻ ബാങ്കിനോട് ചേർന്നു തന്നെയായിരുന്നു എടിഎം പ്രവർത്തിച്ചിരുന്നത്. കൂടാതെ ധാരാളം വ്യാപാരസ്ഥാപനങ്ങളും സമീപത്ത് പ്രവർത്തിക്കുന്നുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.