ഇടുക്കി: ഇടുക്കി കൊച്ചറയിൽ ഒരാൾ കുളത്തിൽ വീണ് മരിച്ചു. കൊച്ചറ സ്വദേശി ചേനപ്പറമ്പിൽ തങ്കച്ചൻ ആണ് മരിച്ചത്. ഫയർഫോഴ്സും, പൊലീസും ചേർന്ന് മൃതദേഹം പുറ്റടി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് തങ്കച്ചനെ ജോലിസ്ഥലത്തുനിന്നും കാണാതായത്. പ്രദേശവാസികൾ നടത്തിയ തെരച്ചിലിൽ ഏലക്കാടിനുള്ളിലെ കുളത്തിനു സമീപം സിഗരറ്റ് ലൈറ്ററും, ചെരിപ്പും കിടക്കുന്നതു കണ്ടു. സംശയം തോന്നിയ പ്രദേശവാസികൾ ഉടൻ തന്നെ വണ്ടൻമേട് പൊലീസിലും, ഫയർഫോഴ്സിലും അറിയിച്ചു. സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം കുളത്തിൽ നടത്തിയ തെരച്ചിലിനിടെ ചെളിയിൽ പെട്ട നിലയിൽ മൃതദേഹം കണ്ടെത്തിയത്. കൈവരിയില്ലാത്ത കുളത്തിലേക്ക് അബദ്ധത്തിൽ തെന്നി വീണതാകാം അപകടമെന്നാണ് പ്രാഥമിക നിഗമനം.
കുളത്തിൽ വീണ് മരിച്ചു - കുളത്തിൽ
കുളത്തിൽ നടത്തിയ തെരച്ചിലിനിടെ ചെളിയിൽ പെട്ട നിലയിൽ മൃതദേഹം കണ്ടെത്തി. കൈവരിയില്ലാത്ത കുളത്തിലേക്ക് അബദ്ധത്തിൽ തെന്നി വീണതാകാം അപകടമെന്നാണ് പ്രാഥമിക നിഗമനം.
![കുളത്തിൽ വീണ് മരിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4282484-thumbnail-3x2-idukki.jpg?imwidth=3840)
ഇടുക്കി: ഇടുക്കി കൊച്ചറയിൽ ഒരാൾ കുളത്തിൽ വീണ് മരിച്ചു. കൊച്ചറ സ്വദേശി ചേനപ്പറമ്പിൽ തങ്കച്ചൻ ആണ് മരിച്ചത്. ഫയർഫോഴ്സും, പൊലീസും ചേർന്ന് മൃതദേഹം പുറ്റടി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് തങ്കച്ചനെ ജോലിസ്ഥലത്തുനിന്നും കാണാതായത്. പ്രദേശവാസികൾ നടത്തിയ തെരച്ചിലിൽ ഏലക്കാടിനുള്ളിലെ കുളത്തിനു സമീപം സിഗരറ്റ് ലൈറ്ററും, ചെരിപ്പും കിടക്കുന്നതു കണ്ടു. സംശയം തോന്നിയ പ്രദേശവാസികൾ ഉടൻ തന്നെ വണ്ടൻമേട് പൊലീസിലും, ഫയർഫോഴ്സിലും അറിയിച്ചു. സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം കുളത്തിൽ നടത്തിയ തെരച്ചിലിനിടെ ചെളിയിൽ പെട്ട നിലയിൽ മൃതദേഹം കണ്ടെത്തിയത്. കൈവരിയില്ലാത്ത കുളത്തിലേക്ക് അബദ്ധത്തിൽ തെന്നി വീണതാകാം അപകടമെന്നാണ് പ്രാഥമിക നിഗമനം.
JITHIN JOSEPH
ETV BHARAT IDUKKI BUREAU
MOB- 9947782520