ETV Bharat / state

റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ സ്ഥലം തട്ടിയെടുത്തതായി പരാതി

പട്ടയത്തിനായി നിയമ പോരാട്ടം നടത്തുന്നതിനിടെ, റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മൂന്ന് പേരുടെ പേരില്‍ ഇതേ കൈവശ ഭൂമിക്ക് പട്ടയം നല്‍കുകയും ചെയ്‌തു.

author img

By

Published : Jan 8, 2020, 10:22 PM IST

Updated : Jan 8, 2020, 11:47 PM IST

fake deed: complaint alleges that the land was leased with the help of revenue officials  വ്യാജ പട്ടയം; റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ സ്ഥലം തട്ടിയെടുത്തതായി പരാതി  വ്യാജ പട്ടയം വാർത്തകൾ
വ്യാജ പട്ടയം; റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ സ്ഥലം തട്ടിയെടുത്തതായി പരാതി

ഇടുക്കി : പട്ടയത്തിന് അനുമതി ലഭിച്ച ഭൂമി റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ സ്വകാര്യ വ്യക്തികള്‍ വ്യാജ പട്ടയം സമ്പാദിച്ച് തട്ടിയെടുത്തതായി പരാതി. ഇടുക്കി പന്നിയാര്‍കുട്ടി സ്വദേശി കൊട്ടാരത്തില്‍ ജോസഫാണ് അനുകൂല കോടതി വിധിയുമായി അധികൃതരുടെ കനിവും കാത്തിരിക്കുന്നത്.

റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ സ്ഥലം തട്ടിയെടുത്തതായി പരാതി

ദേവികുളം താലൂക്ക് ഓഫീസില്‍ നിന്നും 1998ലാണ് എണ്‍പത് സെന്‍റ് സ്ഥലത്തിന് പട്ടയം നല്‍കുന്നതിനുള്ള അനുമതി ലഭിക്കുന്നത്. ഇതനുസരിച്ച് അന്ന് തഹസില്‍ദാരെ കണ്ടപ്പോൾ പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടു. കൈക്കൂലി നൽകാത്തതിനാൽ പട്ടയം ലഭിച്ചില്ല എന്ന് ജോസഫ് പറയുന്നു. പിന്നീട് പട്ടയത്തിനായി കോടതിയില്‍ ഹർജി നല്‍കി. ഇതിനിടയില്‍ റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മൂന്ന് പേരുടെ പേരില്‍ ഇതേ കൈവശ ഭൂമിക്ക് പട്ടയം നല്‍കുകയും ചെയ്‌തു. ഇതിനെതിരെ ദേവികുളം കോടതിയെ സമീപിച്ച് അനുകൂലമായ വിധി സമ്പാദിച്ചു. എന്നാല്‍ അനധികൃതമായി സ്വകാര്യ വ്യക്തികള്‍ കൈവശപ്പെടുത്തിയ ഭൂമിയുടെ പട്ടയം റദ്ദ് ചെയ്യുന്നതിനും ഭൂമി തിരിച്ച് പിടിച്ച് നല്‍കുന്നതിനും അധികൃതര്‍ തയ്യാറാകുന്നില്ലെന്നും ജോസഫ് പറഞ്ഞു.

ആകെ ആശ്രയമായിരുന്ന മൂന്ന് ആണ്‍മക്കളും ഭാര്യയും മരണപ്പെട്ടതോടെ ജീവിതത്തില്‍ ഒറ്റപ്പെട്ട ജോസഫിന് ഇപ്പോള്‍ ഏക ആശ്രയം മരുമകളും പേരക്കുട്ടികളുമാണ്. പ്രായാധിക്യം മൂലം ഓഫീസുകള്‍ കയറി ഇറങ്ങുന്നതിനും കഴിയാത്ത സാഹചര്യമാണ്. ഭൂമി തട്ടിയെടുത്തവര്‍ ഭീഷണിപ്പെടുത്തുന്നതായും ഇദ്ദേഹം പറയുന്നു.

Intro:തൊണ്ണൂറ്റി എട്ടില്‍ പട്ടയത്തിന് അസൈമെന്റ് ഓഡര്‍ ലഭിച്ച ഭൂമി റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ സ്വകാര്യ വ്യക്തികള്‍ വ്യാജ പട്ടയം സമ്പാദിച്ച് തട്ടിയെടുത്തതായി പരാതി. എണ്‍പത്തി രണ്ട് കാരനായ ഇടുക്കി പന്നിയാര്‍കൂട്ടി സ്വദേശി കൊട്ടാരത്തില്‍ ജോസഫാണ് അനുകൂല കോടതി വിധിയുമായി അധികൃതരുടെ കനിവും കാത്തിരിക്കുന്നത്.Body:ദേവികുളം താലൂക്ക് ഓഫീസില്‍ നിന്നും തൊണ്ണൂറ്റി എട്ടിലാണ് എണ്‍പത് സെന്റ് സ്ഥലത്തിന് പട്ടയം നല്‍കുന്നതിനുള്ള അസൈമെന്റ് ഓഡര്‍ ലഭിക്കുന്നത്. ഇതനുസരിച്ച് അന്ന് തഹസില്‍ദാരെ കണ്ടപ്പോൾ  പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായും . കൈക്കൂലി നൽകാത്തതിനാൽ  പട്ടയം ലഭിച്ചില്ല എന്നും ജോസഫ് പറയുന്നു .പിന്നീട് പട്ടയത്തിനായി നിയമ യുദ്ധം നടത്തി. ഇതിനിടയില്‍ റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മൂന്ന് പേരുടെ പേരില്‍ ഇതേ കൈവശ ഭൂമിക്ക് പട്ടയം നല്‍കുകയും ചെയ്തു. ഇതിനെതിരേ ദേവികുളം കോടതിയെ സമീപിച്ച് അനുകൂലമായ വിധി സമ്പാദിക്കുകയും ചെയ്തു. എന്നാല്‍ അനധികൃതമായി സ്വകാര്യ വ്യക്തികള്‍ കൈവശപ്പെടുത്തിയ ഭൂമിയുടെ പട്ടയം റദ്ദ് ചെയ്യുന്നതിനും ഭൂമി തിരിച്ച് പിടിച്ച് നല്‍കുന്നതിനും അധികൃതര്‍ തയ്യാറാകുന്നില്ലെന്നും ഇദ്ദേഹം പറയുന്നു.

ബൈറ്റ്…ജോസഫ് മാണി, സ്ഥലഉടമ 
Conclusion:ആകെ ആശ്രയമായിരുന്ന മൂന്ന് ആണ്‍മക്കളും ഭാര്യയും മരണപ്പെട്ടതോടെ ജീവിതത്തില്‍ ഒറ്റപ്പെട്ട ഈ എണ്‍പത്തി രണ്ട് കാരന് ഇപ്പോള്‍ ഏക ആശ്രയം മരുമകളും പേരക്കുട്ടികളുമാണ്. പ്രായാധിക്യം മൂലം ഓഫീസുകള്‍ കയറി ഇറങ്ങുന്നതിനും കഴിയാത്ത സാഹചര്യമുണ്ട്. ഭൂമി തട്ടിയെടുത്തവര്‍ ഭീഷണിപെടുത്തുന്നതായും ഇദ്ദേഹം പറയുന്നു. എല്ലാവിധ രേഖകളും കോടതി വിധിയും ഉണ്ടായിട്ടും അധികൃതരുടെ മുഖം തിരിച്ച നടപടിക്കെതിരേ ഇനി പരാതി നല്‍കാന്‍ ഒരിടവും ബാക്കിയില്ലെന്നും ഇദ്ദേഹം പറയുന്നു.   
Last Updated : Jan 8, 2020, 11:47 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.