ETV Bharat / state

ദേവികുളം സബ് കലക്ടറിന്‍റെ വ്യാജ എഫ്ബി അക്കൗണ്ട്; എസ്.പിക്ക് പരാതി നനല്‍കി - പ്രേം കൃഷ്ണ

സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ കഴിഞ്ഞ ദിവസം സബ് കലക്ടര്‍ പ്രേം കൃഷ്ണ സൈബര്‍ സെല്ലിനും ഫേസ് ബുക്ക് അധികാരികള്‍ക്കും വിവരം കൈമാറിയിരുന്നു.

fake FB account of Devikulam sub-collector  ദേവികുളം സബ് കലക്ടറിന്‍റെ വ്യാജ എഫ്ബി ഔക്കണ്ട്  പ്രേം കൃഷ്ണ  ഫേസ്ബുക്ക് പ്രൊഫൈൽ നിര്‍മിച്ച് പണം തട്ടൽ
ദേവികുളം സബ് കലക്ടറിന്‍റെ വ്യാജ എഫ്ബി ഔക്കണ്ടിലൂടെ പണം തട്ടാൻ ശ്രമം; കലക്ടർ പരാതി നനല്‍കി
author img

By

Published : Apr 16, 2021, 2:49 PM IST

ഇടുക്കി: ദേവികുളം സബ് കലക്ടര്‍ പ്രേം കൃഷ്ണന്‍റെ വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ നിര്‍മിച്ച് പണം തട്ടാന്‍ ശ്രമിച്ച സംഭവത്തിൽ കലക്ടർ ഇടുക്കി എസ്.പിക്ക് പരാതി നനല്‍കി. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ കഴിഞ്ഞ ദിവസം സബ് കലക്ടര്‍ സൈബര്‍ സെല്ലിനും ഫേസ് ബുക്ക് അധികാരികള്‍ക്കും വിവരം കൈമാറിയിരുന്നു.

ദേവികുളം സബ് കലക്ടറിന്‍റെ വ്യാജ എഫ്ബി ഔക്കണ്ട്; സബ് കലക്ടര്‍ എസ്.പിക്ക് പരാതി നനല്‍കി
കഴിഞ്ഞ ദിവസമാണ് ദേവികുളം സബ് കലക്ടര്‍ പ്രേംകൃഷ്ണന്‍റെ വ്യാജ ഫേസ് ബുക്ക് നിര്‍മിച്ച് ചിലര്‍ പണം തട്ടാന്‍ ശ്രമം ആരംഭിച്ചത്. സംശയം തോന്നിയ കലക്ടറിന്‍റെ ചില ഫേസ്ബുക്ക് സുഹൃത്തുക്കളാണ് സംഭവം ശ്രദ്ധയില്‍പ്പെടുത്തിയത്. വ്യാജ ഫേസ് ബുക്ക് പ്രാഫൈല്‍ പരിശോധിച്ചപ്പോഴാണ് തട്ടിപ്പിന്‍റെ വിവരങ്ങള്‍ പുറത്തറിയുന്നത്. വിശദമായ പരിശോധനയില്‍ ആസൂത്രിതമായ തട്ടിപ്പിനുള്ള ശ്രമമാണെന്ന് തെളിഞ്ഞു. തട്ടിപ്പില്‍ കുടുങ്ങാതിരിക്കുവാന്‍ ഉടന്‍ തന്നെ സബ് കലക്ടര്‍ തന്‍റെ പേരിലുള്ള തട്ടിപ്പില്‍ ആരും കുടുങ്ങരുതെന്ന് ഔദ്യോഗിക ഫേസ് ബുക്കില്‍ പോസ്റ്റ് നല്‍കുകയും ചെയ്തു. പേജില്‍ ആര്‍ക്കും ഫ്രണ്ട് റിക്വസ്റ്റ് നല്‍കരുതെന്നും നിര്‍ദ്ദേശം നല്‍കി. പ്രൊഫൈല്‍ സൃഷ്ടിച്ചയാള്‍ പണം ആവശ്യപ്പെട്ടുകൊണ്ടുള്ള അഭ്യര്‍ഥനയാണ് നല്‍കിയിട്ടുള്ളത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ദേവികുളത്ത് സബ് കലക്ടര്‍ക്കുഉള്ള സ്വാധീനം മുതലെടുത്താണ് വ്യാജ പ്രൊഫൈല്‍ സൃഷ്ടിച്ചിട്ടുള്ളതെന്ന് പൊലീസ് പറയുന്നത്. ഇതിനെക്കുറിച്ച് സൈബല്‍ സെല്‍ ആന്വേഷണം അരംഭിച്ചിട്ടുണ്ട്. പ്രൈഫൈൽ നിര്‍മിച്ചയാൾ പണം ആവശ്യപ്പെട്ടുള്ള സന്ദേശമാണ് ഏറെയും നല്‍കിയിട്ടുള്ളത്. പണം തട്ടിപ്പാണോ അതോ മറ്റേതെങ്കിലും ലക്ഷ്യങ്ങള്‍ ഇതിനു പിന്നിലുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഭൂമാഫിയയ്‌ക്കെതിരെയും വ്യാജ കയ്യേറ്റങ്ങള്‍ക്കെതിരെയും സമീപ കാലത്ത് സ്വീകരിച്ച നടപടികളില്‍ അതൃപ്തിയുള്ള ചിലര്‍ കരുതിക്കൂട്ടി തേജോവധം ചെയ്യാനും അപകീര്‍ത്താനും നടത്തുന്ന ശ്രമത്തിന്‍റെ ഭാഗമായിട്ടാണോ ഫേസ് ബുക്കിലെ വ്യാജ അക്കൗണ്ടെന്നും സംശയിക്കുന്നുണ്ട്. സംഭവത്തില്‍ സബ് കലക്ടര്‍ വ്യാഴാഴ്ച രേഖാമൂലം ഇടുക്കി എസ്‌പിക്ക് പരാതി നല്‍കിയിട്ടുണ്ട്.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.