ഇടുക്കി: കാന്തല്ലൂര്‍ പെരടിപള്ളം ഗ്രാമത്തിന് സമീപത്തെ വനമേഖലയില്‍ നിന്ന് 30 ലിറ്റര്‍ ചാരായം എക്‌സൈസ് കണ്ടെടുത്തു. പൊന്തക്കാടിനുള്ളില്‍ വെള്ളമില്ലാത്ത കനാലില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ചാരായം. മറയൂര്‍ എക്‌സൈസ് അധികൃതര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്‍സ്‌പെക്‌ടര്‍ ടി രഞ്ജിത്ത് കുമാറിന്‍റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ചാരായം കണ്ടെത്തിയത്.
കഴിഞ്ഞ ലോക്ക്‌ഡൗണ്‍ കാലത്ത് പ്രദേശത്ത് നിന്നും അഞ്ഞൂറ് ലിറ്റര്‍ കോട പിടികൂടിയിരുന്നു. പ്രദേശത്ത് വ്യാപകമായി ചാരായം വാറ്റ് നടക്കുന്നതായി വിവരം ലഭിച്ചിട്ടുള്ളതായും തുടര്‍ന്നുള്ള ദിവസങ്ങളില്‍ പരിശോധന ശക്തിപ്പെടുത്തുമെന്നും ഇന്‍സ്‌പെക്‌ടര്‍ ടി രഞ്ജിത്ത് പറഞ്ഞു.
Also read: മലപ്പുറത്ത് 1000 ലിറ്റര്‍ വാഷും 10 ലിറ്റര്‍ ചാരായവും പിടികൂടി